LATEST
സുരേഷ് ഗോപിക്ക് തന്ന തൃശൂർ പത്മജയിൽ നിന്ന് തിരിച്ചെടുക്കുന്നോ? മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട് പത്മജ വേണുഗോപാൽ

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയിലൂടെ എൻഡിഎയ്ക്ക് തൃശൂരിനെ നൽകിയതിന്റെ ആത്മവിശ്വാസത്തിലാണ് പത്മജ വേണുഗോപാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങിയത്. എന്നാൽ കനത്ത തിരിച്ചടിയാണ് തൃശൂർ മണ്ഡലത്തിൽ പത്മജ നേരിടുന്നത്. 1347 വോട്ടുമായി യുഡിഎഫിന്റെ രാജൻ പല്ലനാണ് തൃശൂരിൽ ലീഡ് ചെയ്യുന്നത്. എൽഡിഎഫിന്റെ ആലങ്കോട് ലീലാകൃഷ്ണൻ രണ്ടാം സ്ഥാനത്തുണ്ട്. മുൻകാലങ്ങളിൽ സംസ്ഥാനതലത്തിൽ യുഡിഎഫിന്റെ വിജയത്തിൽ നിർണായക പങ്കുവഹിക്കാറുള്ള ജില്ലയായിരുന്നു തൃശൂർ. എന്നാൽ കരുണാകരൻ പാർട്ടി വിട്ടുപോയതോടെ സ്ഥിതിഗതികൾ മാറിമറിഞ്ഞു. യുഡിഎഫ് വീണ്ടും തൃശൂർ തിരിച്ചുപിടിക്കുമോയെന്ന ആകാംഷയാണുള്ളത്. 2016ലും 2021ലും ഒന്നൊഴികെ എല്ലാ മണ്ഡലങ്ങളിലും എൽഡിഎഫായിരുന്നു ജയിച്ചുകയറിയത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നാല് മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നേറുകയാണ്.
Source link


