LATEST
കേരളത്തിൽ അധികാരം നഷ്ടമാകുന്നതോടെ ഇന്ത്യയിലെങ്ങും ഭരണമില്ലാത്ത പാർട്ടിയാകുന്ന സിപിഎം

തിരുവനന്തപുരം: പത്തുവർഷത്തെ ഭരണത്തിനുശേഷം എൽഡിഎഫിന് കേരളത്തിൽ ഭരണം നഷ്ടപ്പെടുമെന്ന സൂചനയാണ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലഭിക്കുന്നത്. കേരളത്തിൽ ഭരണം നഷ്ടമാകുന്നതോടെ ഇന്ത്യയിലൊരിടത്തും അധികാരമില്ലാത്ത പാർട്ടിയായി സിപിഎം മാറും. 1977ന് ശേഷം രാജ്യത്ത് ഒരു സംസ്ഥാനത്തും കമ്മ്യൂണിസ്റ്റ് സർക്കാർ ഉണ്ടാകാതിരിക്കുന്നത് ഇതാദ്യമായിരിക്കും. 34 വർഷത്തെ ഭരണത്തിന് ശേഷം 2011ൽ ബംഗാളിൽ സിപിഎം പുറത്താക്കപ്പെട്ടു. 2018 ൽ ത്രിപുരയിലും അധികാരം നഷ്ടപ്പെട്ടു. ഇതോടെ ഇടതുപക്ഷം ഭരിക്കുന്ന ഏക സംസ്ഥാനമായി കേരളം മാറിയിരുന്നു.
Source link


