test del 4 copy of del 3
വിജയ്യുടെ വീട്ടിലും ആഘോഷം തുടങ്ങി; എസ്.എ. ചന്ദ്രശേഖറെ ചേർത്തുപിടിച്ച് ബന്ധുക്കൾ

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തമിഴക രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ച് നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകം കരുത്തുറ്റ മുന്നേറ്റം തുടരുന്നു. ആദ്യ ഫലസൂചനകൾ പുറത്തുവന്നതോടെ ചെന്നൈ പനയൂരിലെ വിജയ്യുടെ വസതിക്ക് മുന്നിൽ ആയിരക്കണക്കിന് പ്രവർത്തകരും ആരാധകരും തടിച്ചുകൂടി ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ദശാബ്ദങ്ങളായി തമിഴ്നാട് ഭരിക്കുന്ന ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ എന്നീ വൻശക്തികൾക്ക് കടുത്ത വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് ടി.വി.കെ പലയിടങ്ങളിലും ലീഡ് ചെയ്യുന്നത്. തിരുച്ചിറപ്പള്ളി ഈസ്റ്റ്, പെരമ്പൂർ എന്നീ മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടുന്ന വിജയ് ആദ്യ ഘട്ടത്തിൽ തന്നെ വ്യക്തമായ ഭൂരിപക്ഷം നിലനിർത്തുന്നുണ്ട്. കേവലം ഒരു സിനിമാതാരം എന്നതിലുപരി മികച്ചൊരു രാഷ്ട്രീയ ബദലായി വിജയ്യെ തമിഴ് ജനത സ്വീകരിക്കുന്നു എന്നതിന്റെ സൂചനയാണ് ഈ പ്രാരംഭ വിജയങ്ങൾ.തമിഴക വെട്രി കഴകം തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം തുടരുന്നതിനിടെ, അദ്ദേഹത്തിന്റെ വ്യക്തിഗത ജ്യോത്സ്യൻ രാധൻ പണ്ഡിറ്റ് പൂച്ചെണ്ടുമായി പനയൂരിലെ വസതിയിൽ എത്തി. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ ടി.വി.കെ പല മണ്ഡലങ്ങളിലും ലീഡ് ഉയർത്തിയതോടെയാണ് അഭിനന്ദനങ്ങളുമായി രാധൻ പണ്ഡിറ്റ് വിജയ്യെ കാണാൻ എത്തിയത്. ജ്യോത്സ്യന്റെ സന്ദർശനത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായതോടെ, വിജയിന്റെ ഈ രാഷ്ട്രീയ വിജയം നേരത്തെ തന്നെ പ്രവചിക്കപ്പെട്ടതാണെന്ന അവകാശവാദവുമായി ആരാധകരും രംഗത്തെത്തിക്കഴിഞ്ഞു. പാർട്ടിയുടെ ലീഡ് നില മെച്ചപ്പെടുന്നതിനിടയിലുള്ള ഈ സന്ദർശനം പ്രവർത്തകർക്കിടയിൽ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്.
Source link


