LATEST

മറ്റാരുണ്ട്‌ എൽഡി‌എഫിനെ നയിക്കാൻ?​ മുന്നണി നേരിടുക ചെറുതല്ലാത്ത പ്രതിസന്ധി,​ യുഡിഎഫ് ഭാവി ഇങ്ങനെ


നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് ഒരു ദശാബ്‌ദം നീണ്ട എൽഡിഎഫ് ഭരണം അവസാനിക്കുന്നതിന്റെ സൂചനകളാണ് കാണുന്നത്. 140ൽ 90 സീറ്റുകൾക്ക് മുകളിലാണ് നിലവിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ നേടുന്ന ലീഡ്. 99 സീറ്റുകളിലെ ഭൂരിപക്ഷം കഴിഞ്ഞതവണയുണ്ടായിരുന്ന എൽഡിഎഫിന് ഇത്തവണ ലീഡ് 40 സീറ്റുകൾക്ക് താഴേക്ക് പോയിരിക്കുകയാണ്. ഏറെനാളായി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നയിച്ചിരുന്ന സംസ്ഥാനത്തെ സിപിഎമ്മിന് ഇനി അത്ര ശോഭനമല്ല മുന്നോട്ടുപോക്കെന്ന് വ്യക്തം. മുഖ്യമന്ത്രിയടക്കം 14ഓളം മന്ത്രിമാർ ആദ്യ ഘട്ടത്തിൽ പിന്നിലാണ്. സിപിഎമ്മിന്റെ സ്വന്തം 77 സ്ഥാനാർത്ഥികളിൽ മന്ത്രി കെ എൻ ബാലഗോപാൽ, സജി ചെറിയാനടക്കം 20ന് മുകളിൽ സ്ഥാനാർത്ഥികൾ മാത്രമാണ് ലീഡ് ചെയ്യുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ ശക്തമായ പ്രചാരണമാണ് ഇത്തവണ തിരഞ്ഞെടുപ്പിന് യുഡിഎഫ് നടത്തിയത്. അതിന്റെ ഗുണഫലമാണ് ആദ്യ സൂചനകളെന്നുവേണം കരുതാൻ. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് മുൻപ് സിപിഎം നേതൃത്വത്തോട് കലഹിച്ച് മുതിർന്ന നേതാവ് ജി സുധാകരനും മുൻ എംഎൽഎ പി കെ ശശിയും ടി കെ ഗോവിന്ദനുമടക്കം കോൺഗ്രസുമായി സഹകരിക്കാനെത്തിയതോടെ ഇനിയും ‘വിസ്‌മയങ്ങൾ വരും’ എന്നാണ് വി ഡി സതീശൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.


Source link

Back to top button