test del 5 copy of del 3
പന്തലിട്ട് കെപിസിസി, വിജയാഘോഷത്തിനു പായസവും ലഡുവും; പൂഴിക്കുന്ന് ആശാന്റെ പടക്കം പൊട്ടിക്കാൻ സിപിഎം

തിരുവനന്തപുരം∙ ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ മത്സരഫലം തത്സമയം കാണാന്‍ എല്‍ഇഡി വാളുകള്‍ ഉള്‍പ്പെടെ ഒരുക്കി പാര്‍ട്ടി ആസ്ഥാനങ്ങള്‍. പ്രമുഖ നേതാക്കള്‍ രാവിലെ മുതല്‍ പാര്‍ട്ടി ആസ്ഥാനങ്ങളിലെത്തിയാവും ഫലമറിയുക. ഭരണം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന ഉറച്ച ആത്മവിശ്വാസത്തില്‍ കെപിസിസി ആസ്ഥാനത്ത് വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്. വിജയാഘോഷത്തിനായി പായസവും ലഡുവും ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. കെ.സി.വേണുഗോപാല്‍ ചിലപ്പോള്‍ ഡല്‍ഹിയിലായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എ.കെ.ആന്റണി ഓഫിസിലേക്ക് എത്തില്ല. അദ്ദേഹം വീട്ടിലിരുന്നാവും ജനവിധി അറിയുക. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെ ബാക്കി നേതാക്കള്‍ എല്ലാവരും ഒന്‍പതു മണിയോടെ കെപിസിസി ആസ്ഥാനത്ത് എത്തും. വിധി അറിഞ്ഞ ശേഷം മാത്രമേ ഇവര്‍ മണ്ഡലങ്ങളിലേക്കു മടങ്ങുകയുള്ളു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കന്റോണ്‍മെന്റ് ഹൗസില്‍ ആയിരിക്കും. കെപിസിസി ആസ്ഥാനത്തു ദിവസങ്ങള്‍ക്കു മുന്‍പ് ഇട്ടിരുന്ന വൈദ്യുതാലങ്കാരങ്ങള്‍ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ കഴിഞ്ഞു മാറ്റിയാല്‍ മതിയെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്.ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനിലും വലിയ സ്‌ക്രീനുകള്‍ ഒരുക്കുന്നുണ്ട്. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, മേയര്‍ വി.വി.രാജേഷ് തുടങ്ങി നേതാക്കള്‍ പത്തു മണിയോടെ ഓഫിസിലേക്ക് എത്തുമെന്ന് ഓഫിസിന്റെ ചുമതലയുള്ളവര്‍ അറിയിച്ചു.
Source link


