test del 5 copy of del 3
ആശ്വാസം ആകാശത്തോളം! വ്യോമപാത പൂർണമായി തുറന്ന് യുഎഇ; ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞേക്കും

ദുബായ്∙ യുഎഇ വ്യോമപാതയിലെ നിയന്ത്രണങ്ങൾ പൂർണമായും നീക്കി സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ഉത്തരവ്. വ്യോമപാത പൂർണമായും തുറന്നതോടെ വിമാന സർവീസുകൾ ഇനി സാധാരണ നിലയിലാകും. ഇതോടെ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് ഉൾപ്പടെ പൂർണതോതിൽ സർവീസ് നടത്താൻ സാധിക്കും. കുത്തനെ ഉയർന്ന ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, എയർ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ കമ്പനികൾക്കും കണക്‌ഷൻ ഫ്ലൈറ്റുകൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ മാറുന്നതോടെ യാത്രക്കാർക്കു കൂടുതൽ ഓപ്ഷനുകൾ ലഭ്യമാകും. വ്യോമപാത പൂർണമായും തുറന്നതോടെ പശ്ചിമേഷ്യയിലെ സംഘർഷം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
Source link


