test del 5 copy of del 3
വിവാഹേതര ബന്ധം എതിർത്ത ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; മൊഴി മാറ്റാൻ മക്കളെ നിർബന്ധിച്ചു, അറസ്റ്റ്

ലക്നൗ ∙ ഉത്തർപ്രദേശിലെ മീററ്റിൽ വിവാഹേതര ബന്ധത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. ലിസാരി ഗേറ്റ് സ്വദേശിയായ സാഖിബാണ് (32) തന്റെ ഭാര്യ കൗസറിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് കൗസറിനെ രക്തത്തിൽ കുളിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. ചോദ്യം ചെയ്യലിനിടയിൽ സാഖിബ് നൽകിയ മൊഴികളിലെ വൈരുധ്യമാണ് പൊലീസിനു സംശയമുണ്ടാക്കിയത്. ഇയാൾ ആവർത്തിച്ച് മൊഴി മാറ്റിക്കൊണ്ടിരുന്നതോടെ പൊലീസ് ചോദ്യം ചെയ്യൽ ശക്തമാക്കി. ഒടുവിൽ സാഖിബ് കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊലപാതകത്തിന് ഉപയോഗിച്ച പേപ്പർ കട്ടർ പൊലീസ് കണ്ടെടുത്തു.
Source link


