test del 5 copy of del 3

‘എക്സിറ്റ് പോൾ ഓഹരി വിപണിയെ സ്വാധീനിക്കാൻ; തൃണമൂൽ 200ലധികം സീറ്റുകൾ നേടും’


കൊൽക്കത്ത ∙ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഇരുന്നൂറിലധികം സീറ്റുകൾ നേടി അധികാരം നിലനിർത്തുമെന്ന് മുഖ്യമന്ത്രി മമത ബാനർജി. ബിജെപിക്ക് മുൻതൂക്കം നൽകുന്ന എക്സിറ്റ് പോൾ ഫലങ്ങളെ തള്ളിക്കളഞ്ഞ അവർ, ഓഹരി വിപണിയെ സ്വാധീനിക്കാനാണ് ഇത്തരം പ്രവചനങ്ങൾ നടത്തുന്നതെന്ന് ആരോപിച്ചു. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നോടിയായി പാർട്ടിയുടെ കൗണ്ടിങ് ഏജന്റുമാരുമായി നടത്തിയ യോഗത്തിലാണ് മമത ഇക്കാര്യം പറഞ്ഞത്. ഏതെങ്കിലും സീറ്റിൽ 200-300 വോട്ടുകളുടെ വ്യത്യാസത്തിലാണ് പാർട്ടി സ്ഥാനാർഥി പരാജയപ്പെടുന്നതെങ്കിൽ നിർബന്ധമായും റീ-കൗണ്ടിങ് ആവശ്യപ്പെടണമെന്ന് മമത നേതാക്കളോട് നിർദേശിച്ചു. വോട്ടെണ്ണൽ പ്രക്രിയ പൂർണമായും അവസാനിക്കുന്നത് വരെ ഒരു ഏജന്റും കൗണ്ടിങ് സെന്ററുകളിൽ നിന്ന് പുറത്തുപോകരുത്. 2021ൽ നന്ദിഗ്രാമിലുണ്ടായതുപോലെ വൈദ്യുതി തടസമോ മറ്റ് അസ്വാഭാവിക സംഭവങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ നേതൃത്വത്തെ അറിയിക്കണമെന്നും മമത നിർദേശിച്ചു.


Source link

Back to top button