test del 5 copy of del 3
യുദ്ധം അവസാനിച്ചതായി ട്രംപ്; പുനലൂരിൽ ആറുവയസ്സുകാരനെ തലകീഴായി കെട്ടിത്തൂക്കാൻ ശ്രമിച്ചതായി പരാതി – പ്രധാനവാർത്തകൾ

ഇറാനെതിരെയുള്ള യുദ്ധം അവസാനിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദവും ഇറാനുമായുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് കൂടുതൽ ആയുധങ്ങൾ വിൽക്കാൻ യുഎസ് അനുമതി നൽകിയതും ഇന്നത്തെ പ്രധാന തലക്കെട്ടുകളാണ്. കൊല്ലം പുനലൂരിൽ മോഷണക്കുറ്റം ആരോപിച്ച് ആറാം ക്ലാസ് വിദ്യാർഥിയെ തലകീഴായി കെട്ടിത്തൂക്കാൻ ശ്രമിച്ചതും കോഴിക്കോട് മുക്കത്ത് റവന്യൂ ഉദ്യോഗസ്ഥയെ വിധവ പെൻഷൻ ആവശ്യത്തിനായി എത്തിയ സ്ത്രീ കടിച്ചു പരിക്കേൽപ്പിച്ചതും വാർത്തയായി. വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് അമിതാഘാഷം വേണ്ടെന്ന് വരാണാധികാരിയായ ജില്ല കലക്ടർ പറഞ്ഞതും അന്നേദിവസം ജില്ലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയതും ശ്രദ്ധിക്കപ്പെട്ടു. വേനൽച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴ എത്തിയതും ഇന്നത്തെ പ്രധാനവാർത്തയാണ്. വായിക്കാം ഇന്നത്തെ പ്രധാനവാർത്തകൾ ഒരിക്കൽക്കൂടി…ഇറാൻ യുദ്ധം ഒൻപതാം ആഴ്ചയിലേക്ക് കടക്കുന്നതിനിടെ, അടിയന്തര സാഹചര്യം കണക്കിലെടുത്ത് കോൺഗ്രസിന്റെ പരിശോധനകൾ ഒഴിവാക്കി പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് ആയുധങ്ങൾ വിൽക്കാൻ ട്രംപ് ഭരണകൂടം അനുമതി നൽകി.വിധവ പെൻഷനുമായി ബന്ധപ്പെട്ട് ആവശ്യത്തിന് ഓഫിസിലെത്തിയ സ്ത്രീ നഗരസഭ ജീവനക്കാരിയെ കടിച്ചു പരുക്കേൽപ്പിച്ചു. കോഴിക്കോട് മുക്കം നഗരസഭയിലാണ് സംഭവം. പുനർ വിവാഹിതയല്ലെന്ന രേഖ സമർപ്പിക്കാൻ ഇവരോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ സ്ത്രീ ആക്രമിച്ചെന്നാണ് ജീവനക്കാരുടെ പരാതി
Source link


