test del 5 copy of del 3

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം: 4 ജവാന്മാർക്ക് വീരമൃത്യു


റായ്‌പുർ ∙ ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ മാവോയിസ്റ്റുകൾ ഒളിപ്പിച്ചുവച്ച ഐഇഡി പൊട്ടിത്തെറിച്ച് നാല് ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് (ഡിആർജി) ജവാന്മാർക്ക് വീരമൃത്യു. ശനിയാഴ്ച നടന്ന മൈൻ നീക്കം ചെയ്യൽ നടപടിക്കിടെയായിരുന്നു അപകടം.  സ്ഫോടനത്തിൽ പരുക്കേറ്റ നാല് ജവാന്മാരും പിന്നീട് മരണത്തിനു കീഴടങ്ങുകയായിരുന്നുവെന്ന് ബസ്തർ ഐജി പി. സുന്ദർരാജ് സ്ഥിരീകരിച്ചു. സംസ്ഥാന പൊലീസിന്റെ പ്രത്യേക വിഭാഗമാണ് ഡിആർജി. ഈ പ്രദേശത്ത് കൂടുതൽ സ്ഫോടകവസ്തുക്കൾ ഉണ്ടോ എന്ന് പരിശോധിക്കാനുള്ള നടപടികൾ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.


Source link

Back to top button