test del 5 copy of del 3
വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടർമാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണം: പുതിയ മാർഗനിർദേശം

തിരുവനന്തപുരം ∙ വിഐപി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന മെഡിക്കൽ ഓഫിസർമാർക്ക് സമ്മർദമില്ലാതെ ജോലി നിർവഹിക്കുന്നതിനായി പൊലീസ് സ്പെഷൽ ബ്രാഞ്ച് മനുഷ്യാവകാശ കമ്മിഷനിൽ സമർപ്പിച്ച ശുപാർശകൾ ഉൾപ്പെടുത്തി സർക്കാർ മാർഗനിർദേശം പുറത്തിറക്കണമെന്ന് കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. പൊതുഭരണ വകുപ്പിനും ആരോഗ്യവകുപ്പിനുമാണ് കമ്മിഷൻ നിർദേശം നൽകിയത്. പ്രതിദിനം മിനിമം 5 ഡോക്ടർമാരെയെങ്കിലും ഉൾപ്പെടുത്തി ഡിഎംഒമാർ വിഐപി ഡ്യൂട്ടിക്ക് നിയോഗിക്കേണ്ട ഡോക്ടർമാരുടെ പ്രതിമാസ ഡ്യൂട്ടി പട്ടിക തയാറാക്കണമെന്ന് കമ്മിഷൻ അടിയന്തര നിർദേശം നൽകി. പട്ടിക തയാറാക്കുകയാണെങ്കിൽ ഡോക്ടർമാരുടെ മറ്റ് ഉത്തരവാദിത്തങ്ങൾ കൃത്യവിലോപം കൂടാതെ നിർവഹിക്കാൻ കഴിയും. വിഐപിക്ക് താമസ സൗകര്യം ഒരുക്കുന്ന സ്ഥലത്തിനു സമീപം മെഡിക്കൽ ഓഫിസർമാർക്കും ആരോഗ്യ വകുപ്പു ജീവനക്കാർക്കുമുള്ള താമസ സൗകര്യം ഒരുക്കണം. ജീവനക്കാർക്ക് താമസവും ഭക്ഷണവും ഒരുക്കേണ്ട ചുമതല ജില്ലാ കലക്ടർമാരിൽ നിക്ഷിപ്തമാക്കണമെന്നും മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചു.
Source link


