NEWS
ഡോ.കെ.ജെ.റീനയുടെ സ്ഥലം മാറ്റം സ്റ്റേ ചെയ്തു; ആരോഗ്യവകുപ്പിന് തിരിച്ചടി

തിരുവനന്തപുരം∙ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആയിരുന്ന ഡോ. കെ.ജെ.റീനയെ സ്ഥലം മാറ്റിയതില്‍ ആരോഗ്യവകുപ്പിന് തിരിച്ചടി. സ്ഥലംമാറ്റ നടപടി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ തിരുവനന്തപുരം ബെഞ്ച് സ്റ്റേ ചെയ്തു. ഡോ.റീനയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചട്ടവിരുദ്ധമായാണ് സ്ഥലം മാറ്റമെന്ന് ചൂണ്ടിക്കാട്ടിയാണ് റീന ഹര്‍ജി സമര്‍പ്പിച്ചത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാരെ സ്ഥലംമാറ്റിയ നടപടി ഈ മാസമാദ്യം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡിഎച്ച്എസിനെ മാറ്റിയതിലും തിരിച്ചടി നേരിട്ടിരിക്കുന്നത്.ഡോ.റീന പകര്‍ച്ചവ്യാധിക്കാലത്തു 15 ദിവസം അവധിക്ക് അപേക്ഷിച്ചിരുന്നുവെന്ന് വ്യക്മാക്കി ആദ്യം ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് പിന്നീട് തിരുത്തിയിരുന്നു. ശബരിമലയിലേക്കു ഡോക്ടര്‍മാരെ വിട്ടു നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡിനെ അറിയിച്ചതും നിപ്പ സ്ഥിരീകരിച്ച റിസള്‍ട്ട് അറിയിച്ചില്ല തുടങ്ങിയ കാര്യങ്ങളാണ് സ്ഥലംമാറ്റത്തിനു കാരണമായി ആരോഗ്യമന്ത്രി കെ.മുരളീധരന് ചൂണ്ടിക്കാട്ടിയിരുന്നത്. ഡോ.റീന സര്‍ക്കാര്‍ സംവിധാനവുമായി സഹകരിക്കുന്നില്ലെന്നും അതാണു നടപടിക്കു പിന്നിലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Source link


