CINEMA
രാസവള വിലക്കുതിപ്പിൽ വാടിക്കരിഞ്ഞ് കാർഷിക മേഖല

യുദ്ധവും രൂപയും പ്രതിസന്ധിതിരുവനന്തപുരം: പശ്ചിമേഷ്യൻ യുദ്ധം രാസവളം വിലയിൽ കുതിപ്പുണ്ടാക്കിയതോടെ സംസ്ഥാനത്തെ കർഷകർ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ആഗോള വിപണിയിൽ യൂറിയ വില ടണ്ണിന് 200 ഡോളറിലധികം കൂടിയതിനാൽ രാസവളം ലഭ്യത കുറഞ്ഞു. ഹോർമുസ് ഇടനാഴിയിലൂടെ ചരക്ക് ഗതാഗതം തടസപ്പെട്ടതും രൂപയുടെ മൂല്യത്തകർച്ചയും രാസവളത്തിന്റെ ഇറക്കുമതിച്ചെലവും ഉത്പാദനച്ചെലവും വർദ്ധിപ്പിച്ചു.2021 മുതലുള്ള വിലവർദ്ധന കാർഷികമേഖലയെ ബാധിക്കുന്നതിനിടെയിലാണ് യുദ്ധം പുതിയ വെല്ലുവിളിയാകുന്നത്. പൊട്ടാഷ്, എൻ.പി.കെ 16-16-16 കോംപ്ലക്സ്, ഫാക്ടംഫോസ് വളങ്ങൾക്കാണ് പ്രധാനമായും വില കൂടിയത്. 2021-22ൽ 660 രൂപയായിരുന്ന 50 കിലോ പൊട്ടാഷിന് ഇപ്പോൾ 1,975 രൂപയായി. ഫാക്ടംഫോസ് 50 കിലോ പായ്ക്കറ്റിന് 1,525 രൂപയായി. യൂറിയ വിലയും വർദ്ധിച്ചേക്കും. എൻ.പി.കെ16-16-16 കോംപ്ലക്സ് 1,750ൽ നിന്ന് 2,050 രൂപയും ജി.എഫ്.എൽ കോംപ്ലക്സ് 1,475ൽ നിന്ന് 1,800 രൂപയുമായി.
Source link


