NEWS

ട്രംപ്, മക്രോ, മെലോനി… ഒന്നിച്ച് മുന്നോട്ട്; ജി7 ഉച്ചകോടിയിലെ ചിത്രങ്ങള്‍ പങ്കുവച്ച് മോദി


പാരിസ്∙ ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിലെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി തുടങ്ങിയ ലോകനേതാക്കളോടൊപ്പം ഉള്ള ചിത്രങ്ങളാണ് പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചത്. എവിയാനിലെ ജി7 ഉച്ചകോടിയിൽ നേതാക്കൾക്കൊപ്പം. ജനക്ഷേമം, സമൃദ്ധി, സുസ്ഥിരത എന്നിവയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരും എന്നാണ് ചിത്രങ്ങൾക്കൊപ്പം മോദി കുറിച്ചത്.ജി7 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയും ട്രംപും സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. നേതാക്കൾ പരസ്പരം ഷേക്ക്ഹാൻഡ് നൽകുന്നതും ദൃശ്യങ്ങളിൽ കാണാം. 2025 ഫെബ്രുവരിയിലാണ് ഇരുവരും തമ്മിൽ അവസാനമായി കൂടിക്കാഴ്ച നടത്തിയത്.


Source link

Back to top button