NATIIONAL
വൈഭവിനെ ഓടിയെത്തി അഭിനന്ദിച്ച് അർഷ്‌ദീപിന്റെ കാമുകി, സമ്മാനവും നൽകി; വൈറലായി പഞ്ചാബ് താരത്തിന്റെ ‘എക്സ്പ്രഷൻ’!

മുല്ലൻപുർ∙ ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ താരോദയമാണ് പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി. ഐപിഎലിൽ രാജസ്ഥാൻ റോയൽസ് താരമായ വൈഭവ്, സീസണിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്തുള്ള വൈഭവ്, ഈ സീസണിൽ 400 റൺസ് പിന്നിടുന്ന ആദ്യ താരവുമാണ്. വെറും 167 പന്തിൽ ഈ നേട്ടം സ്വന്തമാക്കിയ താരം ഐപിഎലിൽ ഒരു സീസണിൽ കുറഞ്ഞ പന്തിൽ 400 റൺസ് നേടുന്ന താരവുമായി. പഞ്ചാബ് കിങ്സിനെതിരെ കഴിഞ്ഞ മത്സരത്തിൽ 16 പന്തിൽ 43 റൺസെടുത്ത് വൈഭവ്, രാജസ്ഥാന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ഈ സീസണിൽ പഞ്ചാബിനെ തോൽപ്പിക്കുന്ന ആദ്യ ടീമായി രാജസ്ഥാൻ മാറുകയും ചെയ്തു. ഇരുവരും ദീർഘനേരം സംസാരിക്കുന്നതും വൈഭവിന് സമ്രീൻ ഒരു സമ്മാനം നൽകുന്നതും ദൃശ്യങ്ങളിൽ കാണാം. പ്ലേസ്റ്റേഷൻ കൺസോളാണ് 15 വയസ്സുകാരനായ താരത്തിന് സമ്രീൻ നൽകിയത്. ഈ സമയത്ത് ഇവരുടെ സമീപം നിന്ന അർഷ്‌ദീപിന്റെ മുഖഭാവം ചിരിപടർത്തി. തന്റെ കാമുകി, വൈഭവിനോട് ഏറെനേരം സംസാരിക്കുന്നതിൽ അതൃപ്തിയുള്ളതുപോലെയായിരുന്നു അർഷ്‌ദീപിന്റെ ഭാവം. ഇതിനെക്കുറിച്ച് പല കമന്റുകളും നിറയുകയും ചെയ്തു. ഇരുവരെയും പിന്നീട് പലപ്പോഴായി വിമാനത്താവളങ്ങളിലും മറ്റു പൊതുസ്ഥലങ്ങളിലും ഒരുമിച്ച് കാണാൻ തുടങ്ങി. ഐപിഎൽ സീസണിൽ പഞ്ചാബ് കിങ്സിന്റെ മത്സരങ്ങൾ നടക്കുന്ന ന്യൂ ചണ്ഡീഗഡിലെ സ്റ്റേഡിയത്തിലും മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലും അർഷ്ദീപിനു പിന്തുണയുമായി സമ്രീൻ എത്തിയിരുന്നു. എന്നാൽ തങ്ങളുടെ ബന്ധത്തെക്കുറിച്ച് അർഷ്ദീപും സമ്രീനും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Source link


