test del 5 copy of del 3

‘ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അത്ഭുതപ്പെടാനില്ല’; പിണറായി വിജയൻ ശുദ്ധൻ, ഓഫിസ് ശരിയല്ലെന്ന് വെള്ളാപ്പള്ളി നടേശൻ


ആലപ്പുഴ ∙ എക്സിറ്റ് പോൾ എല്ലാം ശരിയാകണമെന്നില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചെറിയ ഭൂരിപക്ഷത്തിനെങ്കിലും എൽഡിഎഫ് വരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരുപക്ഷേ തന്റെ ആഗ്രഹമാകും അത്. കോൺഗ്രസ് മുഖ്യമന്ത്രി ആരാകണമെന്ന് ലീഗ് പറയരുതായിരുന്നു. യുഡിഎഫ് ഭരണത്തിലെത്തിയാൽ ഭരണം നിയന്ത്രിക്കുക ലീഗായിരിക്കും. കോൺഗ്രസിൽ ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്, ലീഗല്ല. എന്നാൽ സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ലീഗ് നേതാക്കൾ പറയുന്നത് അംഗീകരിക്കാനാവില്ല. യുഡിഎഫിലെ മറ്റു ഘടകകക്ഷികൾ ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്നവരായി മാറി. മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസ് നേതാക്കൾ ഹോമവും തുലാഭാരവും നടത്തി പരവശരായി നടക്കുകയാണെന്നും വെള്ളാപ്പള്ളി നടേശൻ പരിഹസിച്ചു. മുഖ്യമന്ത്രിക്ക് പറ്റിയ അബദ്ധം മുഖ്യമന്ത്രിയുടെ ഓഫിസാണ്. മുഖ്യമന്ത്രിയെ കാണാൻ പോലും സമ്മതിക്കില്ല. എംഎൽഎമാർ ഉൾപ്പെടെ തന്നോട് പരാതി പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി പലതും അറിയുന്നില്ല. പുറത്തു നിൽക്കുന്ന കാലന്മാർ കുറേയുണ്ട്. എം.വി. ജയരാജൻ ഓഫിസിൽ ഉണ്ടായിരുന്നപ്പോൾ അത് സാധാരണക്കാർക്ക് ഉപകാരമുള്ള സ്ഥലം ആയിരുന്നു. ശശി വിവാദ പുരുഷനാണ്. വിവാദ പുരുഷനെ എന്തിന് അവരുടെ ഓഫിസിൽവച്ചു എന്ന് ചോദിച്ചാൽ അവർ ഉത്തരം പറയില്ല. ആലപ്പുഴ ജില്ലയിൽ എൽഡിഎഫിൽ സ്ഥാനാർഥിനിർണയത്തിൽ പോലും വലിയ പോരായ്മയുണ്ടായിരുന്നു. ഒരു പ്രവർത്തനവും താഴേത്തട്ടിൽ നടന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.


Source link

Back to top button