CINEMA

‘കാസ്റ്റിംഗ് കൗച്ച് അനുഭവമുണ്ടായി, കഷ്ടിച്ച് രക്ഷപ്പെട്ടു’; ദുരനുഭവം വെളിപ്പെടുത്തി നടി


കാസ്റ്റിംഗ് കൗച്ച് ഉൾപ്പെടെ സിനിമാ മേഖലയിൽ നിന്ന് നേരിട്ട ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് ബോളിവുഡ് നടി കൃതിക കമ്ര. ടെലിവിഷൻ താരങ്ങൾ നേരിടുന്ന വേർതിരിവിനെക്കുറിച്ചും നടി ചൂണ്ടിക്കാട്ടി. ഒരു അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ‘കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. എന്റെ മാതാപിതാക്കൾ പത്രങ്ങളിൽ വായിച്ചിട്ടുണ്ട്. എനിക്കും അങ്ങനെയൊരു അനുഭവമുണ്ടായിട്ടുണ്ട്. ഭാഗ്യംകൊണ്ട് അന്ന് രക്ഷപ്പെട്ടു. ഞാൻ മിടുക്കിയായതുകൊണ്ടല്ല, മറിച്ച് വളരെ ചെറുപ്പമായതുകൊണ്ടാണ് അന്ന് രക്ഷപ്പെട്ടത്.


Source link

Back to top button