test del 5 copy of del 3

യുവാവിന്റെ കൈ അറ്റ സംഭവം: കെഎസ്ആർടിസി 1.5 കോടി നഷ്ടപരിഹാരം നൽകണം


ബത്തേരി ∙ മറ്റൊരു വാഹനത്തിനു സൈഡ് നൽകുമ്പോൾ കെഎസ്ആർടിസി ബസ് വൈദ്യുതക്കാലിൽ ഉരഞ്ഞു യുവാവിന്റെ കൈ അറ്റ സംഭവത്തിൽ 1.5 കോടി രൂപ നഷ്ടപരിഹാരം നൽകാൻ‌ കോടതി ഉത്തരവ്. അമ്പലവയൽ മാളിക കുന്നത്തൊടി മുഹമ്മദ് അസ്‌ലമിന് (19) കെഎസ്ആർടിസിയാണു നഷ്ടപരിഹാരം നൽകേണ്ടത്. 2023 ജനുവരി 17ന് താളൂർ– ബത്തേരി റൂട്ടിൽ മംഗലംകാപ്പിലായിരുന്നു അപകടം. ബത്തേരി കേരള അക്കാദമി ഓഫ് എൻജിനീയറിങ്ങിൽ ഫാർമസി കോഴ്സിനു പഠിക്കുകയായിരുന്ന അസ്‌ലം ബസിന്റെ ഇടതുഭാഗത്തെ സീറ്റിലിരുന്ന് ബത്തേരിയിലേക്കു പോകുകയായിരുന്നു.


Source link

Back to top button