test del 3
ഭാര്യയുമായി ബന്ധമെന്നു സംശയം; യുവാവിനെ തലയ്ക്കടിച്ചു കൊന്ന് കനാലിൽ തള്ളിയ കേസിൽ പ്രതിക്കു ജീവപര്യന്തം തടവ്

പത്തനംതിട്ട ∙ കലഞ്ഞൂർ കുടുത്ത സ്വദേശി അനന്തുവിനെ കമ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്രീകുമാറിന് ജീവപര്യന്തം കഠിന തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട ജില്ലാ അഡീഷനൽ സെഷൻസ് കോടതി (3) ജഡ്ജ് എസ്.മിനിമോളാണു വിധി പറഞ്ഞത്. തന്റെ ഭാര്യയുമായി അനന്തുവിന് അടുപ്പമുണ്ടായിരുന്നു എന്ന് പ്രതിക്കു സംശയമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണു കൊലപാതകം നടന്നത്. 2023 ഫെബ്രുവരി അഞ്ചിനായിരുന്നു സംഭവം.വിശദമായ അന്വേഷണത്തിനൊടുവിൽ കുളത്തുമൺ എന്ന സ്ഥലത്ത് വനപ്രദേശത്തിനോടു ചേർന്ന് ഒളിവിലായിരുന്ന ശ്രീകുമാറിനെ അറസ്റ്റ് ചെയ്തു.
Source link


