test del 4 copy of del 3
ഹർത്താൽ ദിനത്തിൽ കാർ യാത്രികന് മർദനം; 40 പേർക്കെതിരെ കേസ്

പെരുമ്പെട്ടി ∙ ഹർത്താൽ ദിനത്തിൽ റാന്നി തീയാടിക്കലിൽ കാർ യാത്രികനെ ഹർത്താൽ അനുകൂലികൾ മർദിച്ച സംഭവത്തിൽ 40 പേർക്കെതിരെ പൊലീസ് കേസ്. തോന്ന്യാമല നാരങ്ങാനം വള്ളിപ്പറമ്പിൽ ചെറിയാൻ തോമസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ടാലറിയാവുന്ന 40 പേർക്കെതിരെ പെരുമ്പെട്ടി പൊലീസ് കേസെടുത്തത്. ഹർത്താൽ ദിനം രാവിലെ 11.30നായിരുന്നു സംഭവം. കാറിലെത്തിയ ചെറിയാൻ തോമസിനെ വാഹനം തടയുകയും തുടർന്ന് അസഭ്യം വിളിക്കുകയും മർദിക്കുകയും ചെയ്തെന്നാണു പരാതി. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.നേതാവ് റിമാൻഡിൽ തിരുവല്ല ∙ ഹർത്താൽ ദിനത്തിൽ കാൻസർ രോഗിയെ തടഞ്ഞ ആക്‌ഷൻ കൗൺസിൽ നേതാവ് റിമാൻഡിൽ. നിതിൻ രാജ് ആക്‌ഷൻ കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് അജിമോൻ ചാലക്കാരിയാണ് റിമാൻഡിൽ ആയത്. വധശ്രമത്തിനുൾപ്പെടെയാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആക്‌ഷൻ കൗൺസിൽ ആഹ്വാനം ചെയ്ത ഹർത്താലിനിടെ കാൻസർ രോഗിയെയും ഭാര്യയെയും തിരുവല്ല കെഎസ്ആർടിസിക്ക് സമീപം തടഞ്ഞിരുന്നു. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാനായി ബസ് കടത്തി വിടാൻ അനുവദിക്കണമെന്നു ദമ്പതികൾ സമരക്കാരോടു അപേക്ഷിച്ചു. എന്നാൽ ആശുപത്രിയിൽ പോകാൻ അനുവദിക്കില്ലെന്നും, 10 ദിവസം മുൻപ് ആഹ്വാനം ചെയ്ത ഹർത്താൽ അല്ലേ എന്ന് ചോദിച്ചു അജിമോന്റെ നേതൃത്വത്തിൽ ഇവരെ തടയുകയായിരുന്നു. തുടർന്ന് പാെലീസ് ഇടപെട്ടാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
Source link


