test del 3
വോട്ട് ഡ്യൂട്ടിക്ക് വന്ന ഉദ്യോഗസ്ഥൻ മൂന്നാറിൽ നാടുചുറ്റുന്നത് പൊലീസ് വാഹനത്തിൽ; എത്തിയത് കുടുംബാംഗങ്ങളടക്കം 11 പേരുമായി

മൂന്നാർ ∙ തിരഞ്ഞെടുപ്പു ജോലിക്കെത്തിയ ഉദ്യോഗസ്ഥൻ മൂന്നാഴ്ചയായി മൂന്നാർ പൊലീസ് സ്റ്റേഷനിലെ വാഹനവുമായി കറങ്ങുന്നതിനാൽ അടിയന്തിര ഘട്ടങ്ങളിൽ കേസ് അന്വേഷണത്തിന് പോകാൻ വാഹനമില്ലാതെ ഉദ്യോഗസ്ഥർ. പഴയ മൂന്നാറിൽ പോളിങ് സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രത്തിന്റെ ഗാർഡ് ഡ്യൂട്ടിക്കെത്തിയ സശസ്ത്ര സീമ ബൽ അർധസൈനിക പൊലീസ് വിഭാഗത്തിന്റെ ഡപ്യൂട്ടി കമാൻഡന്റ് വിഭാഗത്തിൽ പെട്ട ഉദ്യോഗസ്ഥനാണ് മൂന്നാർ സ്റ്റേഷനിലെ കൺട്രോൾ റൂമിന്റെ വാഹനവുമായി ദിവസവും കറങ്ങുന്നത്. ഇക്കാനഗറിലെ പൊലീസ് സേഫ് ഹൗസിലെ ഒരു മുറിയാണ് ഇദ്ദേഹത്തിനായി അനുവദിച്ചിരുന്നത്.
Source link


