‘ഏപ്രിൽ ഒമ്പതിന് വോട്ടർമാർ പുറത്താക്കിയ സർക്കാരിന്റെ ഉത്തരവ് കാര്യമാക്കുന്നില്ല’; കോടതിയിലേക്ക് ഓടില്ലെന്ന് ബി അശോക്

തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ സസ്‌പെൻഷനിലായ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബി അശോക്. സ്‌പെൻഷൻ ഓർഡറിൽ കാരണം വ്യക്തമാക്കിയിട്ടില്ല. ഏപ്രിൽ ഒമ്പതിന് വോട്ടർമാർ പുറത്താക്കിയ സർക്കാരിന്റെ ഉത്തരവ് കാര്യമാക്കുന്നില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ‘ആഭ്യന്തര പ്രക്രിയയെപ്പറ്റി പരാമർശിച്ചു. അത് വിമർശനാത്മകമാണോ എന്ന് സംശയമുണ്ട് എന്നാണ് സസ്‌പെൻഷൻ ഓർഡറിൽ പറഞ്ഞിരിക്കുന്നത്. സിവിൽ സർവീസ് നിയമങ്ങൾ അനുസരിച്ച്, സസ്‌പെൻഷന്റെ കാരണം വ്യക്തമായി അതിൽ പരാമർശിച്ചിട്ടില്ല. പക്ഷേ, ഇതിന്റെ പേരിൽ കോടതിയിലേക്കോ ട്രിബ്യൂണലിലേക്കോ പോകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. കാരണം, ഏപ്രിൽ ഒമ്പതിന് കേരളത്തിലെ വോട്ടർമാർ ഡിസ്‌മിസ് ചെയ്‌ത സർക്കാരിന്റെ സസ്‌പെൻഷൻ ഉത്തരവാണിത്. ഇത് തൽക്കാലം മേശപ്പുറത്ത് ഇരിക്കട്ടെ. അടുത്ത സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം തന്നെ ഈ കാരണമില്ലാത്ത സസ്‌പെൻഷൻ ഉത്തരവ് പിൻവലിച്ചോളും.
Source link


