test del 5 copy of del 3
പാമ്പുകളെ തുറന്നു വിടാനെത്തിയപ്പോൾ കാട്ടാനകളുടെ മുന്നിൽ കുടുങ്ങി; സൂക്ഷിക്കുന്നത് 200 ലീറ്ററിന്റെ വീപ്പക്കുള്ളിൽ

കോട്ടയം ∙ നാട്ടിൽനിന്നു പിടികൂടിയ പാമ്പുകളെ കാട്ടിൽ തുറന്നു വിടാനെത്തിയപ്പോൾ കാട്ടാനകളുടെ മുന്നിൽ കുടുങ്ങിയ കഥ പറയാനുണ്ട് സർപ്പ ഫെസിലിറ്റേറ്റർമാർക്ക്. പാമ്പുകളെ പിടികൂടിയ ശേഷം സംരക്ഷിക്കേണ്ടതും കാട്ടിൽ തുറന്നുവിടേണ്ടതുമായ ഉത്തരവാദിത്വം വനംവകുപ്പിനു കീഴിലുള്ള സർപ്പ പദ്ധതിയുടെ ജില്ലാ ഫെസിലിറ്റേറ്റർമാർക്കാണ്. പാമ്പുകളെ സംരക്ഷിക്കുകയും തുറന്നുവിടാനായി അതിരാവിലെ കാട്ടിലെത്തുകയും തുറന്നുവിട്ട പാമ്പുകളുടെ കടിയേൽക്കാതെ തിരിച്ചെത്തുകയും വേണം.രണ്ടാഴ്ച കൂടുമ്പോൾ ഇവിടെ സൂക്ഷിച്ചിരിക്കുന്ന പാമ്പുകളുമായി സർപ്പ സ്നേക്ക് റെസ്ക്യൂ ജില്ലാ ഫെസിലിറ്റേറ്റർ കെ.എ.അബിഷും 2 വൊളന്റിയർമാരും കൊടുംവനത്തിനുള്ളിലേക്ക് കടക്കും. പുലർച്ചെ 5.30 മുൻപ് വനത്തിലെത്തും. വനത്തിനുള്ളിലെ തോടുകളോട് ചേർന്നുള്ള ഭാഗത്താണ് വീപ്പ തുറന്ന് പാമ്പുകളെ പുറത്തുവിടുന്നത്. വീപ്പകളിൽ പ്രത്യേക രീതിയിൽ കയർ കെട്ടിയിട്ടുണ്ട്. തുറന്നു വിടുന്ന സമയത്ത് വീപ്പ നിയന്ത്രിക്കാൻ ഈ കയറാണ് ഉപയോഗിക്കുന്നത്. ഈ സമയത്ത് മറ്റു വന്യമൃഗങ്ങളുടെ ശല്യം ഇല്ലെന്നു ഉറപ്പാക്കണം.ജില്ലയിൽ സർപ്പ വൊളന്റിയർമാർ 43 43 സർപ്പ വൊളന്റിയർമാരാണ് ജില്ലയിലുള്ളത്. പ്രത്യേക പരിശീലനം ലഭിച്ച വൊളന്റിയർമാരിൽ പൊലീസ് ഉദ്യോഗസ്ഥരും ഡോക്ടർമാരുമുണ്ട്. ഇവരുടെ ജോലിക്കിടയിൽ കോളുകൾ എത്തിയാലും സേവനം നൽകും. ചില വീടുകളിൽ ചെല്ലുമ്പോൾ 5 മിനിറ്റ് വൈകിയെന്നു പറഞ്ഞ് വഴക്കുണ്ടാക്കിയവരും മദ്യലഹരിയിൽ മോശമായി പെരുമാറിയവരുമുണ്ട്. പാമ്പുകളെ പിടികൂടുന്നതിനു പ്രത്യേക ഉപകരണങ്ങളും കടിയേൽക്കാതിരിക്കാനുള്ള ഷൂസ്, പാന്റ്, ടീഷർട്ട് എന്നിവ വനംവകുപ്പ് നൽകിയിട്ടുണ്ട്.
Source link


