NATIIONAL

മുഖ്യമന്ത്രിയിൽനിന്ന് വിഗ്രഹം ഏറ്റുവാങ്ങി സച്ചിൻ; തൊട്ടുമുൻപുള്ള സച്ചിന്റെ പ്രവൃത്തിയെ പ്രശംസിച്ച് ആരാധകർ– വൈറൽ വിഡിയോ


വിശാഖപട്ടണം.∙ ക്രിക്കറ്റിലെ ‘ദൈവം’ ആണ് സച്ചിൻ തെൻഡുൽക്കർ. 1989ൽ തന്റെ പതിനാറാം വയസ്സിൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ‘മാസ്റ്റർ ബ്ലാസ്റ്റർ’, 24 വർഷം നീണ്ടുനിന്ന തന്റെ കരിയറിൽ എത്തിപ്പിടിക്കാത്ത റെക്കോർഡുകൾ കുറവാണ്. മൈതാനത്തും കളത്തിനു പുറത്തും സച്ചിൻ പുലർത്തുന്ന മാന്യതയും അനുകരണീയമാണ്. ചടങ്ങിനിടെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, സച്ചിൻ തെൻഡുൽക്കർക്ക് വെങ്കിടേശ്വര സ്വാമിയുടെ വിഗ്രഹം ഉപഹാരമായി സമ്മാനിച്ചു. വിഗ്രഹം സ്വീകരിക്കുന്നതിന് മുൻപ്, ബഹുമാനസൂചകമായി ക്രിക്കറ്റ് ഇതിഹാസം തന്റെ ഷൂസ് അഴിച്ചുമാറ്റുകയും ഭക്തിയോടെ വണങ്ങുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന് വൈറലായി. തെൻഡുൽക്കറുടെ വിനയത്തെയും മര്യാദയെയും പ്രശംസിച്ചുകൊണ്ട് ഒട്ടേറെ പ്രതികരണങ്ങൾ ഉണ്ടായി.


Source link

Back to top button