test del 3

സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് വിൽപന: യുവാവ് പിടിയിൽ


പരപ്പനങ്ങാടി ∙ പെൺകുട്ടികളുടെ ചിത്രം അശ്ലീലമായി മോർഫ് ചെയ്തു വിൽപന നടത്തിയ യുവാവ് അറസ്‌റ്റിൽ. വള്ളിക്കുന്ന് അരിയല്ലൂർ മാധവാനന്ദ ഹൈസ്കൂളിനു സമീപം നാരായണി ഹൗസിൽ നിധിൻ മോഹൻദാസാണ് (25) പിടിയിലായത്. രാമനാട്ടുകര സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് പൊലീസ് നടപടി. സമൂഹ മാധ്യമങ്ങളിൽ സജീവമായ പെൺകുട്ടികളുടെ ചിത്രങ്ങൾ കൈക്കലാക്കി അവ അശ്ലീല രൂപത്തിലാക്കി മാറ്റിയശേഷം പണം വാങ്ങി വിവിധ സമൂഹമാധ്യമ ഗ്രൂപ്പുകളിലൂടെ വിൽക്കുകയാണ് ഇയാൾ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ രണ്ടാമത്തെ മൊബൈൽ ഫോണും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. നിലവിൽ ഇവിടെയും മാഹിയിലും ആയി രണ്ടു പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഈ മാസം 19നാണ് കേസ് റജിസ്റ്റർ ചെയ്തത്. ഇതുവരെ നിരീക്ഷണത്തിലായിരുന്നു. താനൂരിലും സമാനമായ പരാതിയുണ്ട്. സിഐ സ്‌റ്റെപ്‌റ്റോ ജോൺ, എസ്ഐമാരായ അനൂപ്, സുബിൻ, സീനിയർ സിപിഒമാരായ ജയേഷ്, സുഭാഷ്, സുവിത എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തിയത്.


Source link

Back to top button