test del 4 copy of del 3
ക്ഷണിക്കപ്പെടാതെ എത്തുന്ന ആ ‘അതിഥിക്കുള്ള’ ഒരു ക്ഷണം, ആറു മാസത്തിലൊരിക്കൽ മാത്രമേ നാട്ടിൽ വരൂ, സിസിടിവി ക്യാമറ ഏതാണ് നല്ലത്?

സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ നമ്മൾ ഇടുന്ന ഓരോ പോസ്റ്റും നമ്മുടെ സ്വകാര്യതയിലേക്കുള്ള വാതിലുകളാണ്. അടുത്തിടെ ഒരു മലയാളി ഗ്രൂപ്പിൽ വന്ന ചോദ്യം ഇതിനൊരു ഉദാഹരണമാണ്. ‘ആറു മാസത്തിലൊരിക്കലേ നാട്ടിൽ വരൂ, നല്ലൊരു സെക്യൂരിറ്റി ക്യാമറ വേണം, ഏതാണ് നല്ലത്?’ എന്നതായിരുന്നു ചോദ്യം. പുറമെ നോക്കുമ്പോൾ ഇതൊരു സാധാരണ സംശയമാണെന്ന് തോന്നാമെങ്കിലും, ഇതിൽ ഒളിഞ്ഞിരിക്കുന്ന അപകടം വളരെ വലുതാണ്.ഈ ഒരു ചെറിയ പോസ്റ്റിലൂടെ നിങ്ങൾ ലോകത്തോട് വിളിച്ചുപറയുന്നത് താഴെ പറയുന്ന കാര്യങ്ങളാണ്:നിലവിൽ സുരക്ഷാ സംവിധാനങ്ങളില്ല: ക്യാമറ വാങ്ങാൻ നിർദേശം ചോദിക്കുന്നതിലൂടെ നിലവിൽ നിങ്ങളുടെ വീട്ടിൽ നിരീക്ഷണ സംവിധാനങ്ങൾ ഇല്ലെന്ന് വ്യക്തമാക്കുന്നു.
Source link


