test del 4 copy of del 3
കൃഷിഭൂമി വനഭൂമിയാക്കാൻ സർവേ: വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാ

ഉളുപ്പൂണി ∙ ഉളുപ്പൂണിയിലെ കൃഷിഭൂമിയിൽ നിർദിഷ്ട വനഭൂമിക്കായി വനംവകുപ്പ് നടത്തുന്ന സർവേ നാട്ടുകാർ തടഞ്ഞു. വാഗമൺ വില്ലേജ് ബ്ലോക്ക് നമ്പർ 1ൽ സർവേ നമ്പർ 825, 831, 826, 932 പെട്ട സ്ഥലങ്ങളിലാണ് ഉദ്യോഗസ്ഥർ സർവേ നടപടികളുമായി എത്തിയത്. ഇവിടെയുള്ള കൃഷിയിടങ്ങൾ വനംവകുപ്പ് അനധികൃതമായി ജണ്ടയിട്ട് കൈവശപ്പെടുത്തിയെന്നാണ് നാട്ടുകാർ പറയുന്നത്. ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചാണ് ഇപ്പോൾ സർവേ നടക്കുന്നതെന്നും പരാതിയുണ്ട്. കർഷകർ വനംവകുപ്പിന്റെ നടപടികൾക്കെതിരെ ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. കോടതിയിൽ വനംവകുപ്പിന് ഹാജരാക്കാൻ രേഖകളില്ലാത്ത അവസ്ഥയാണ്. ഈ രേഖകൾ കൃത്രിമമായി ഉണ്ടാക്കുന്നതിനാണ് വനംവകുപ്പ് ഇപ്പോൾ ധൃതിപിടിച്ച് സർവേ നടത്തുന്നതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. നാട്ടുകരാ തടഞ്ഞതോടെ പൊലീസ് സംരക്ഷണയിൽ സർവേ നടത്താൻ വനംവകുപ്പ് ശ്രമം തുടങ്ങി. ഇതിനെതിരെ കലക്ടർ അടക്കമുള്ളവരെ കണ്ട് പരാതി നൽകാനാണ് നാട്ടുകാരുടെ തീരുമാനം.
Source link


