test del 5 copy of del 3
യുപിയിലെ ‘സിങ്കം’, എൻകൗണ്ടർ സ്പെഷലിസ്റ്റ്; ബംഗാളിലെ തിരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് ശർമ

കൊൽക്കത്ത∙ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിനിടെ ഐപിഎസുകാരന്റെ നിയമനം സംബന്ധിച്ച് വിവാദം. ‘എൻകൗണ്ടർ സ്പെഷലിസ്റ്റ്’ എന്നറിയപ്പെടുന്ന ഉത്തർപ്രദേശിലെ ഐപിഎസ് ഓഫിസർ അജയ് പാൽ ശർമയെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ പൊലീസ് ഒബ്സർവറായി തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമിച്ചതാണ് പുതിയ വിവാദത്തിന് കാരണം.∙ ആരാണ് അജയ് പാൽ ശർമ?അദ്ദേഹത്തിന്റെ നിയമനത്തിന് പിന്നാലെ ബിജെപി നേതാവ് അമിത് മാളവ്യ യുപി പൊലീസിലെ ‘സിങ്കം’ എന്ന് ശർമയെ വിശേഷിപ്പിച്ചു. വോട്ടർമാരെ ഭീഷണിപ്പെടുത്തരുതെന്ന് തൃണമൂൽ സ്ഥാനാർഥി ജഹാംഗീർ ഖാന്റെ അനുയായികൾക്ക് ശർമ മുന്നറിയിപ്പ് നൽകുന്ന വിഡിയോയും പങ്കുവച്ചു. അതേസമയം, തൃണമൂൽ എംപി മഹുവ മൊയ്ത്ര ശർമയുടെ വിഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹത്തെ പരിഹസിച്ചു രംഗത്തെത്തി. ശർമ നർത്തകർക്കൊപ്പം നിൽക്കുന്ന ചില വിഡിയോകളാണ് അവർ എക്‌സിൽ പങ്കുവച്ചത്.
Source link


