test del 3

ബംഗാളിൽ പ്രചാരണത്തിൽ പങ്കെടുക്കാതെ പിണറായി വിജയൻ; എത്തിയത് സി.പി.ജോൺ മാത്രം


കൊൽക്കത്ത∙ ബംഗാളിൽ ഇടതുപക്ഷത്തിന് ജീവൻമരണപ്പോരാട്ടമാണെങ്കിലും കേരളത്തിൽ നിന്നു മുഖ്യമന്ത്രി പ്രചാരണത്തിന് എത്താത്തത് ചർച്ചയാകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിന് വരണമെന്ന ആഗ്രഹമുണ്ടെന്ന് പാർട്ടിയുടെ ബംഗാൾ സെക്രട്ടറി മുഹമ്മദ് സലിം പറഞ്ഞിരുന്നു. സിപിഎം ജനറൽ സെക്രട്ടറി എം.എം.ബേബി ബംഗാളിലെ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചിരുന്നു. എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും ഏതാനും ദേശീയനേതാക്കളും എത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ പോലും ജയിക്കാതിരുന്ന സിപിഎം ഇത്തവണ ഒന്നോ രണ്ടോ സീറ്റിൽ ജയിച്ചേക്കുമെന്നാണ് പ്രതീക്ഷ.ബംഗാളിൽ ഇതിനകം പത്തോളം നിയമസഭ-ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനെത്തിയിട്ടുണ്ട് സി.പി.ജോൺ. ബംഗാൾ രാഷ്ട്രീയം എന്നും കൗതുകപ്പെടുത്തുന്നതാണെന്നും കോൺഗ്രസുമായി ഇടത് പാർട്ടികൾ ധാരണയുണ്ടാക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾ പറയാതെ വെറുപ്പിന്റെ രാഷ്ട്രീയമാണ് ബിജെപി നടത്തുന്നതെന്ന് പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞു.


Source link

Back to top button