LATEST

കൊടും ചൂടിന് പിന്നാലെ തകർത്തുപെയ്‌ത് വേനൽ മഴ, ചെങ്ങന്നൂരിൽ യുവാവ് മിന്നലേറ്റ് മരിച്ചു, തൃശൂരിൽ നാല് കുട്ടികൾക്ക് പൊള്ളലേറ്റു


തൃശൂർ: സംസ്ഥാനത്ത് പകൽ കനത്തചൂടിന് ശേഷമുണ്ടായ വേനൽമഴയിൽ പലയിടത്തും നാശനഷ്‌ടം. ആലപ്പുഴ ചെങ്ങന്നൂരിൽ ഫുട്ബോൾ കളിക്കിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. മുളക്കുഴ പുത്തൻപീടികയിൽ ആസിഫ് അഷ്‌റഫ് (23) ആണ് മരിച്ചത്. പ്രവാസിയായ ആസിഫ് അവധിയ്‌ക്ക് നാട്ടിലെത്തി പുത്തൻകാവ് പള്ളി ഗ്രൗണ്ടിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെയാണ് മിന്നലേറ്റത്. മേയ് 15ന് വിദേശത്തേക്ക് മടങ്ങാനിരിക്കെയായിരുന്നു ദുരന്തം. ഇതിനിടെ തൃശൂരിൽ നാല് കുട്ടികൾക്ക് മിന്നലേറ്റു. ഫുട്ബോൾ കളിക്കിടെയാണ് കുട്ടികൾക്ക് മിന്നലേറ്റത്. ശിവ കൃഷ്‌ണ, അക്ഷര, ജിഷ്‌ണു, ജിത്തു എന്നിവർക്കാണ് മിന്നലിൽ പരിക്കേറ്റത്. ഇതിൽ രണ്ടുപേരുടെ പൊള്ളൽ സാരമുള്ളതാണ്. ഇവരെ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Source link

Back to top button