test del 4 copy of del 3

പെരുമാറ്റച്ചട്ടം ലംഘിക്കാനില്ല; പാൽ വിലവർധന പ്രഖ്യാപനം മിൽമ നീട്ടിവച്ചേക്കും


കോഴിക്കോട് ∙ പാൽ വില കൂട്ടാൻ സംസ്ഥാന സർക്കാർ തത്വത്തിൽ അനുമതി നൽകിയെങ്കിലും ബുധനാഴ്ചത്തെ മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ വില വർധന പ്രഖ്യാപിക്കാൻ സാധ്യതയില്ല. സർക്കാർ പ്രതിനിധികൾ കൂടി ഉൾപ്പെടുന്ന മിൽമ ഡയറക്ടർ ബോർഡ് ഇക്കാര്യം പ്രഖ്യാപിച്ചാൽ അത് പെരുമാറ്റച്ചട്ടത്തിന്റെ പരിധിയിൽ വരുമെന്നാണ് വിലയിരുത്തൽ. അതിനാൽത്തന്നെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാകുകയും വോട്ടെണ്ണലിനു ശേഷം ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെയും വിലവർധനയിൽ തീരുമാനം പ്രഖ്യാപിക്കാൻ ആകില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം പാൽ വില എത്ര വർധിപ്പിക്കണം എന്നതിൽ ഡയറക്ടർ ബോർഡ് തീരുമാനമെടുത്ത് അക്കാര്യം പുതിയ സർക്കാരിനെ രേഖാമൂലം ധരിപ്പിക്കുമെന്നാണ് അറിയുന്നത്. വോട്ടെണ്ണലിനു ശേഷം അധികാരമേൽക്കുന്ന സർക്കാരാകും ഇക്കാര്യത്തിൽ പ്രഖ്യാപനം നടത്തുക.∙ ‘വില വർധനയുടെ സിംഹഭാഗവും ക്ഷീരകർഷകർക്ക് ലഭ്യമാക്കും’തീറ്റച്ചെലവും ഉൽപാദനച്ചെലവും കൂടിയ സാഹചര്യത്തിൽ പാൽ വില വർധിപ്പിക്കണമെന്ന് നേരത്തെ തന്നെ മിൽമ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ആറു മാസം മുൻപ് തന്നെ മിൽമ ഡയറക്ടർ ബോർഡ് ഈ തീരുമാനം കൈക്കൊണ്ടിരുന്നുവെങ്കിലും സർക്കാർ അനുമതിക്കായി കാത്തിരിക്കുകയായിരുന്നു. ഒന്നിനു പിന്നാലെ മറ്റൊന്ന് എന്ന തരത്തിൽ മാസങ്ങളുടെ ഇടവേളയിൽ തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും എത്തിയതോടെയാണ് അനുമതി വൈകിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ വില വർധന ആവശ്യപ്പെട്ട് ഏറണാകുളം മിൽമ യൂണിയനിലെ ചില ഡയറക്ടർ ബോർഡ് അംഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.


Source link

Back to top button