test del 3
യുഎസും ഇറാനും ‘കണ്ണടച്ചു’ ഹോർമുസിലൂടെ ആഡംബര നൗക കടത്തി പുട്ടിന്റെ ‘വലംകൈ’ ,റഷ്യയിലെ അതിസമ്പന്നൻ, ആരാണ് മൊർദാശോവ്?

ഇറാനും അമേരിക്കയും ഒരു പോലെ ‘കണ്ണടച്ചു’. മറ്റു കപ്പലുകൾക്ക് നേരെ നടന്നതു പോലുള്ള ആക്രമണങ്ങളൊന്നും ഉണ്ടായില്ല. റഷ്യൻ ശതകോടീശ്വരന്റെ 4700 കോടി രൂപ വിലവരുന്ന ആഡംബര നൗക (യാട്ട്) ഹോർമുസ് കടന്നു. അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ വ്യവസായിയായ അലക്സി മൊർദാശോവിന്റെ ഉടമസ്ഥതയിലുള്ള ‘നോർഡ് സൂപ്പർ യാട്ട്’ ശനിയാഴ്ചയാണ് ഹോർമുസ് കടന്നത്. വെള്ളിയാഴ്ച രാത്രിയോടെ ദുബായ് മറീനയിൽ നിന്ന് തിരിച്ച യാട്ട് ഒരു തടസവും കൂടാതെ ഹോർമുസ് കടലിടുക്ക് കടന്നു ഞായറാഴ്ച രാവിലെ ഒമാനിൽ എത്തിയതായി ഷിപ്പിങ് രേഖകൾ പറയുന്നു. റഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ കൂടിയാണ് മൊർദാശോവ്. ഹോർമുസ് കടക്കുമ്പോൾ അദ്ദേഹം നൗകയ്ക്കുള്ളിൽ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ആരാണ് മൊർദാശോവ്2022 യുക്രെയിൻ യുദ്ധം തുടങ്ങിയതോടെ യുഎസ് ഉപരോധം മൊർദാശോവിനെയും തേടിയെത്തി. പിന്നാലെ തന്റെ പേരിലുണ്ടായിരുന്ന സ്വത്തുക്കളെല്ലാം മറ്റ് പേരുകളിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്. ഹോർമുസ് കടന്ന ആഡംബര യാട്ടും യഥാർത്ഥത്തിൽ മൊർദാശോവിന്റെ പേരിലുള്ളതല്ല. മൊർദാശോവിൻറെ ഭാര്യയുടെ കമ്പനിയുടെ പേരിൽ 2022ൽ രജിസ്റ്റർ ചെയ്തതാണിത്.
Source link


