test del 3

ആൾത്താമസമില്ലാത്ത വീട്ടിൽ സ്വയം എത്തിയതെന്ന് കാണാതായ പഞ്ചായത്തംഗം; റെസ്ക്യൂ ഹോമിലേക്ക് മാറ്റി, ദുരൂഹത തുടരുന്നു


അടിമാലി ∙  അമ്പതാം മൈലിൽ ആൾത്താമസമില്ലാത്ത വീടിന്റെ ശുചിമുറിയിൽ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാങ്കുളം പഞ്ചായത്ത് നാലാം വാർഡ് അംഗം ധന്യ ഗണേശൻ ആശുപത്രി വിട്ടു. മൂന്നാർ പൊലീസ് മൊഴി രേഖപ്പെടുത്തിയ ശേഷം ഇവരെ ദേവികുളം ജുഡീഷ്യൽ മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കി. തുടർന്ന് ധന്യയെ ദേവികുളത്തെ റെസ്ക്യു ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, സംഭവത്തിൽ ദുരൂഹത തുടരുകയാണ്. പിന്നീട് സമീപത്തുണ്ടായിരുന്നവർ പറഞ്ഞപ്പോൾ ആണ് അടിമാലി താലൂക്ക് ആശുപത്രിയിലാണ് കിടക്കുന്നതെന്ന് അറിഞ്ഞതെന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരിക്കുന്നതെന്ന് എസ്എച്ച്ഒ ജെ.ബിനോദ് കുമാർ പറഞ്ഞു. അതേസമയം, ധന്യയെ കണ്ടെത്തിയ വീട്ടിൽ ഞായറാഴ്ച പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും ചേർന്ന് പരിശോധന നടത്തിയെങ്കിലും ധന്യയെ കണ്ടിരുന്നില്ല. തുടർന്ന് ഇന്നലെയാണ് ഈ വീട്ടിൽ അവശനിലയിൽ ഇവരെ കണ്ടെത്തിയത്. വർഷങ്ങൾക്കു മുൻപ് കുത്തേറ്റുമരിച്ച ലക്ഷ്മണൻ എന്നയാളുടെ വീടായിരുന്നു ഇത്. നാക്കിനടിയിൽ ടിഷ്യൂ പേപ്പർ ചുരുട്ടിക്കൂട്ടി വച്ച നിലയിലായിരുന്നു ധന്യ കിടന്നിരുന്നത്. എന്നാൽ ദാഹിച്ചപ്പോൾ വെള്ളം നനച്ച് ടിഷ്യൂ പേപ്പർ നാവിനടിയിൽ വയ്ക്കുകയായിരുന്നു എന്നാണ് ധന്യ ഇപ്പോൾ പറയുന്നത്. നേരത്തെ, സഹോദരിയുടെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ പൊലീസിനെ വീട്ടുകാർ തടയുകയും ചെയ്തിരുന്നു.


Source link

Back to top button