NATIIONAL

പ്രബ്സിമ്രൻ സിങ്ങിന് അർധ സെഞ്ചറി, അവസാന പന്തുകളിൽ സ്റ്റോയ്നിസിന്റെ തൂക്കിയടി, പഞ്ചാബ് കിങ്സിന് വമ്പൻ സ്കോർ


മുല്ലൻപുർ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരെ 223 റണ്‍സ് വിജയലക്ഷ്യമുയർത്തി പഞ്ചാബ് കിങ്സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുക്കുകയായിരുന്നു. 22 പന്തിൽ 62 റൺസടിച്ച മധ്യനിര താരം മാർകസ് സ്റ്റോയ്നിസാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. ആറു സിക്സുകളും നാലു ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്. 44 പന്തുകളിൽ 59 റൺസടിച്ച ഓപ്പണർ പ്രബ്സിമ്രൻ സിങ്ങും അർധ സെഞ്ചറി തികച്ചു.പവർപ്ലേയിൽ 65 റൺസാണ് പഞ്ചാബ് അടിച്ചത്. സ്കോർ 97ൽ നിൽക്കെ കൂപർ കോണോലിയെ യഷ് രാജ് പുഞ്ച വീഴ്ത്തി. പ്രബ്സിമ്രൻ സിങ്ങിനെയും പുഞ്ച പുറത്താക്കിയെങ്കിലും ശ്രേയസ് അയ്യരും, പിന്നാലെ വന്ന മാർകസ് സ്റ്റോയ്സിനും തകർത്തടിച്ചതോടെ പഞ്ചാബ് സ്കോർ 200 പിന്നിട്ടു. ബ്രിജേഷ് ശർമയെറിഞ്ഞ 20–ാം ഓവറിൽ മൂന്നു ഫോറുകളും രണ്ടു സിക്സുകളുമുൾപ്പടെ 24 റൺസാണ് സ്റ്റോയ്നിസ് സ്വന്തമാക്കിയത്.


Source link

Back to top button