LATEST NEWS

സ്ട്രോങ് റൂം കാവലിനിടെ മുങ്ങിയ ജവാൻമാർ പൊങ്ങി; കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നത് മേലുദ്യോഗസ്ഥനോട് തർക്കിച്ചതിൽ നടപടി ഭയന്ന്


മലപ്പുറം∙ പോസ്റ്റൽ ബാലറ്റ് സൂക്ഷിച്ച സ്ട്രോങ് റൂം കാവൽ ഡ്യൂട്ടിക്കിടെ മുങ്ങിയ ജവാൻമാർ മണിക്കൂറുകളോളം പൊലീസിനെ വട്ടംചുറ്റിച്ച് ഒടുവിൽ പൊങ്ങി. മലപ്പുറം സിവിൽ സ്റ്റേഷനു പിന്നിൽ കടലുണ്ടിപ്പുഴയിലെ നാമ്പ്രാണിത്തടയണയ്ക്കു സമീപത്തെ കുറ്റിക്കാട്ടിലാണ് ഇവർ ഒളിച്ചിരുന്നതെന്നാണ് വിവരം. ഒടുവിൽ ബിഎസ്എഫ് ക്യാംപിൽ തന്നെ തിരിച്ചെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവരെ മലപ്പുറം സ്റ്റേഷനിൽ ഹാജരാക്കി. കാണാതായെന്ന പരാതി തീർപ്പാക്കിയതിനെത്തുടർന്ന് കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും കാണാനില്ലെന്ന ബിഎസ്എഫ് അസിസ്റ്റന്റ് കമാൻഡാന്റിന്റെ പരാതിയിൽ മലപ്പുറം സ്റ്റേഷനിൽ കേസെടുത്തിരുന്നു. പിന്നാലെ പൊലീസ് നാടാകെ അരിച്ചുപെറുക്കി. സിസിടിവികൾ പരിശോധിച്ചും ഓട്ടോറിക്ഷക്കാരോടും വ്യാപാരികളോടും ഇരുവരുടെയും ഫോട്ടോ കാണിച്ചുമൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയിൽ ഇവർ മലപ്പുറത്തെ ബിഎസ്എഫ് താൽക്കാലിക ക്യാംപിൽ നേരിട്ട് ഹാജരാകുകയായിരുന്നു.


Source link

Back to top button