LATEST NEWS
കാറ്റിലും മഴയിലും 30 വർഷം പഴക്കമുള്ള വീട് നിലംപൊത്തി; യുവതിയുടെ തലയിൽ ഓട് തുളച്ചുകയറി

ആലപ്പുഴ ∙ വ്യാഴാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഓട് മേഞ്ഞ രണ്ട് മുറി വീട് നിലംപൊത്തി. വെള്ളാപ്പള്ളി പള്ളിയുടെ സമീപം ചുള്ളിക്കൽ വീട്ടിൽ സാജൻ സണ്ണിയുടെ വീടാണ് തകർന്നു വീണത്. സാജന്റെ ഭാര്യ നിജിതയുടെ (35) തലയിൽ ഓട് തുളച്ചുകയറി. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നിജിതയുടെ തലയിൽ 8 തുന്നിക്കെട്ടുണ്ട്. വീട്ടിൽ കിടന്നുറങ്ങിയ സാജനും (47), ഇളയ മകൻ അനിലും (12) മേൽക്കൂരയിൽ നിന്നു ഓടുകൾ വീഴാൻ തുടങ്ങിയപ്പോൾ പുറത്തേക്ക് ഓടിയതിനാൽ അപകടം സംഭവിച്ചില്ല.
Source link


