CINEMA

മൂന്നു വ്യത്യസ്ത വേഷത്തിൽ വിശാൽ; ഒപ്പം സംവിധാനവും, മകുടം ടീസർ

തെന്നിന്ത്യൻ മുൻ നിര ആക്ഷൻ താരം വിശാൽ നായകനാവുന്നതിനൊപ്പം ആദ്യമായി സംവിധാനവും നിർവഹിക്കുന്ന ‘ മകുടം ‘ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. വ്യത്യസ്തമായ മൂന്നു ഗെറ്റപ്പുകളിൽ ടീസറിൽ വിശാൽ പ്രത്യക്ഷപ്പെടുന്നു . ടീസർ പുറത്തിറങ്ങി നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിലൂടെ വൈറലായി . വിശാലിന്റെ ‘ പവർ പാക്ക്ഡ് ആക്ഷൻ എന്റർടെയ്നർ ‘ ആയിരിക്കും ‘ മകുടം ‘ എന്ന് ടീസർ വ്യക്തമാക്കുന്നു. ഒരു മനുഷ്യനെ കത്തിച്ച് , അവൻ നിന്നു കത്തുന്ന തീയിൽ നിന്ന് വിശാൽ സിഗരറ്റ് കൊളുത്തുന്ന രംഗത്തോടെയാണ് ടീസർ തുടങ്ങുന്നത്.

കടലിന്റെ പശ്ചാത്തലത്തിൽ ചേസിങ്ങുകളും , തീപാറുന്ന കിടിലൻ സംഘട്ടന രംഗങ്ങളും ഒപ്പം ‘ നാൻ കടലിലെ വാഴ്റവൻ ഇല്ല, അന്ത കടലയേ ആഴ്റവൻ!’ എന്ന പഞ്ച് ഡയലോഗോടെയുമാണ് ടീസർ അവസാനിക്കുന്നത്. അത് കൊണ്ട് തന്നെ ആക്ഷൻ ത്രില്ലർ സിനിമാ പ്രേമികൾക്ക് നല്ലൊരു ബ്രഹ്മാണ്ഡ വിരുന്നായിരിക്കും. തെന്നിന്ത്യയിലെ മുൻ നിര നിർമ്മാണ കമ്പനിയായ ‘ സൂപ്പർ ഗുഡ് ഫിലിംസ് ‘ ഒരുക്കുന്ന 99-മത്തെ സിനിമയാണിത് . വിശാൽ നായകനാവുന്ന 35-മത്തെ സിനിമയും. ദുഷാര വിജയനാണ് നായിക. അഞ്ജലിയും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജി. വി. പ്രകാശ് കുമാറാണ് സംഗീതം. റിച്ചാർഡ് എം നാഥൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ജൂലായിൽ റിലീസ് ചെയ്യും. പി .ആർ. ഒ സി.കെ.അജയ്കുമാർ,


Source link

Back to top button