LATEST NEWS

കരാട്ടെ പരിശീലനത്തിനിടെ വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു


അഞ്ചൽ ∙ കരാട്ടെ പരിശീലനത്തിനിടെ കുഴഞ്ഞുവീണ 11 വയസ്സുകാരി മരിച്ചു. വാളകം തെക്കേഅമ്പലക്കര പുത്തൻവീട്ടിൽ ബിനോയിയുടെയും സിമിയുട‌െയും മകൾ അഹന്ന ബിനോയ് (11) ആണു മരിച്ചത്. അഞ്ചലിലെ കരാട്ടെ പരിശീലന കേന്ദ്രത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വാളകം കോംപസ് ഗ്ലോബൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. കൂട്ടിനെത്തിയ മാതാവും അഹന്ന കുഴഞ്ഞുവീണപ്പോൾ പരിശീലന കേന്ദ്രത്തിൽ ഉണ്ടായിരുന്നു.


Source link

Back to top button