NEWS
കൊൽക്കത്ത വിമാനത്താവളത്തിൽ തോക്കുധാരി പിടിയിൽ; സുരക്ഷയിൽ ആശങ്കയെന്ന് അഭിഷേക് ബാനർജി

കൊൽക്കത്ത∙ കൊൽക്കത്ത വിമാനത്താവളത്തിൽ താൻ വിമാനമിറങ്ങിയതിനു തൊട്ടുപിന്നാലെ തോക്കുമായി ഒരാൾ പിടിയിലായെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സംഭവത്തോടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും അഭിഷേക് ബാനർജി പറഞ്ഞു.‘കഴിഞ്ഞ രാത്രി ഡൽഹിയിൽനിന്ന് കൊൽക്കത്തയിൽ വിമാനമിറങ്ങിയതിനു തൊട്ടുപിന്നാലെ ഞെട്ടിപ്പിക്കുന്ന ഒരു സംഭവമുണ്ടായി. ആയുധവുമായി ഒരാളെ പിടികൂടി. സുരക്ഷ സംബന്ധിച്ച് ഗൗരവമേറിയ ചോദ്യമാണ് ഈ സംഭവം ഉയർത്തുന്നത്. ചിലർ ഏതറ്റം വരെ പോകാൻ തയാറാണെന്നും ഇത് കാണിക്കുന്നു’–അഭിഷേക് ബാനർജി എക്സിൽ കുറിച്ചു. തോക്കുമായി ഒരാളെ പിടികൂടുന്നതിന്റെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
Source link


