LATEST NEWS
പാറപ്പുറത്തു നിന്ന് സെൽഫി എടുക്കവെ കടലിൽ വീണ യുവാവ് മരിച്ചു

വിഴിഞ്ഞം ∙ ബന്ധുക്കൾക്കൊപ്പം എത്തി ആഴിമല കടൽ തീരത്തെ പാറപ്പുറത്തു നിന്ന് സെൽഫി എടുക്കവെ തിരയടിയേറ്റ് കടലിൽ വീണ യുവാവ് മരിച്ചു. ഇന്നലെ സന്ധ്യയോടടുത്തുണ്ടായ അപകടത്തിൽ പത്തനംതിട്ട ഇടയാറൻമുള പഞ്ചവടിയിൽ അനീഷ്(45) ആണ് മരിച്ചത്.പത്തനംതിട്ട,മാന്നാർ സ്വദേശികളായ 17 അംഗ കുടുംബാംഗങ്ങളുൾപ്പെട്ട തീർഥാടക സംഘം സഞ്ചരിച്ച വാഹനം ഓടിച്ചിരുന്നത് അനീഷായിരുന്നു. ലൈഫ് ഗാർഡുകളുൾപ്പെട്ടവർ ചേർന്നു അനീഷിനെ കരയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നതായി വിഴിഞ്ഞം കോസ്റ്റൽ പൊലീസ് അറിയിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. കാർത്തിക ഏക മകളാണ്. വിഴിഞ്ഞം കോസ്റ്റൽ പൊലീസ് തുടർ നടപടികളെടുത്തു.
Source link


