LATEST NEWS

ഇന്ത്യയിൽ ഇന്ധന വില വർധന 10% മാത്രം; യൂറോപ്പിൽ 110% വരെ; ഇനിയും വില കൂട്ടുമോ? കേരളത്തിൽ ‘അതുക്കുംമേലെ’


രണ്ടാഴ്ചയ്ക്കിടെ പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ നാലാം തവണയും പെട്രോൾ, ഡീസൽ വില കൂട്ടി. എന്നാൽ മറ്റു രാജ്യങ്ങളിൽ നടപ്പാക്കിയ തോതിൽ ഇന്ത്യയിൽ ഇന്ധന വില വർധിപ്പിച്ചിട്ടില്ലെന്ന് ഒരു വിഭാഗം ന്യായീകരിക്കുന്നു. അതിനു കാരണമായി പറയുന്ന കണക്കുകൾ ഇങ്ങനെയാണ്: 4 തവണകൂട്ടിയിട്ടും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലയിലുണ്ടായ വർധന 10 ശതമാനത്തിലും താഴെ. രാജ്യാന്തര തലത്തിൽ പെട്രോളിന് ശരാശരി 22.4% കൂടി; ഡീസലിന് 27 ശതമാനവും. പാക്കിസ്ഥാൻ, യുഎഇ, ശ്രീലങ്ക, നേപ്പാൾ, മ്യാൻമർ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ വർധന 30 മുതൽ 110% വരെയാണ്.രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും ഉയർന്ന വിലയുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പെട്രോൾ വില തിരുവനന്തപുരത്ത് 115.49 രൂപയാണ്. 114 രൂപയ്ക്ക് മുകളിൽ വിലയുമായി തെലങ്കാനയും തൊട്ടടുത്തുണ്ട്. ഗുജറാത്ത്, ഉത്തർപ്രദേശ്, ഗോവ, ഹരിയാന എന്നിങ്ങനെ ചില സംസ്ഥാനങ്ങളിൽ വില 102 രൂപയ്ക്കടുത്തേയുള്ളൂ. ഡീസലിന് 104.40 രൂപയാണ് തിരുവനന്തപുരം വില. തെലങ്കാനയിൽ 103 രൂപയ്ക്ക് മുകളിലാണ്. 


Source link

Back to top button