SPORTS
‘കളി കഴിഞ്ഞു…നീ വീട്ടിൽ പോ…’: ലങ്കൻ താരത്തെ പിടിച്ചുതള്ളി വൈഭവ്; സൂപ്പർ ഓവറിനുശേഷം സംഭവിച്ചത് എന്ത്? ദൃശ്യങ്ങൾ പുറത്ത്

ധാംബുള്ള ∙ സൂപ്പർ ഓവറിലേക്ക് നീണ്ട ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ ഇന്ത്യ എ– ശ്രീലങ്ക എ ആവേശപ്പോരാട്ടത്തിനു പിന്നാലെ ഇന്ത്യൻ താരമായ വൈഭവ് സൂര്യവംശിയും ലങ്കൻ താരങ്ങളും വാക്കേറ്റത്തിൽ ഏർപ്പെട്ടതു വിവാദമായി. വിജയാഹ്ലാദത്തിനിടെ ലങ്കൻ താരങ്ങൾ പ്രകോപനപരമായി സംസാരിച്ചതാണ് വൈഭവിനെ ചൊടിപ്പിച്ചത്. പിന്നാലെ വാക്കേറ്റത്തിൽ ഏർപ്പെട്ട വൈഭവ്, ലങ്കൻ താരങ്ങളിൽ ഒരാളെ പിടിച്ചുതള്ളി. അംപയർമാരും സീനിയർ താരങ്ങളും ഇടപെട്ടാണ് വൈഭവിനെ പിടിച്ചുമാറ്റിയത്.സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ലങ്ക 16 റൺസ് നേടി. എന്നാൽ ഇന്ത്യയ്ക്കായി ബാറ്റിങ്ങിന് ഇറങ്ങിയ വൈഭവ് സൂര്യവംശി, സൂര്യാംശ് ശെഡ്ഗെ സഖ്യത്തിന് 9 റൺസ് മാത്രമാണ് നേടാനായത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ, 49.2 ഓവറിൽ 265 റൺസിന് ഓൾഔട്ടായി. സൂര്യംശ് ശെഡ്ഗെ (66 പന്തിൽ 72), വിപ്‌രാജ് നിഗം (49 പന്തിൽ 51) എന്നിവരാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ നൽകിയത്. വൈഭവ് സൂര്യവംശി (14 പന്തിൽ 21), ഋതുരാജ് ഗെയ്ക്‌വാദ് (42 പന്തിൽ 37), തിലക് വർമ (32 പന്തിൽ 23) എന്നിവർക്ക് നല്ല തുടക്കം ലഭിച്ചെങ്കിലും മുന്നോട്ടുപോകാനായില്ല.‘എ’ ടീമുകൾ ഉൾപ്പെടുന്ന ഇത്തരം കാര്യങ്ങളിൽ സാധാരണഗതിയിൽ ഐസിസി ഇടപെടാറില്ലെങ്കിലും ഈ വിഷയത്തിൽ ചിലപ്പോൾ നടപടിയുണ്ടായേക്കാം. മത്സരശേഷം ഫീൽഡിൽ നടന്ന കാര്യങ്ങളെക്കുറിച്ച് ശ്രീലങ്ക എ ഡ്രസ്സിങ് റൂമിൽ ചർച്ച നടന്നതായും ക്രിക്ബസ് റിപ്പോർട്ടിൽ അവകാശപ്പെടുന്നു. സ്റ്റേഡിയത്തിൽ ആവശ്യത്തിന് വെളിച്ചമില്ലാതിരുന്നിട്ടും സൂപ്പർ ഓവർ കളിച്ച സാഹചര്യത്തിൽ, ടീം ഇന്ത്യൻ നിരയോട് ക്ഷമാപണം നടത്തണമെന്ന് ഡ്രസ്സിങ് റൂമിലെ ചിലർ നിർദ്ദേശിച്ചതായാണ് വിവരം.
Source link


