test del 5 copy of del 3
ഷുഹൈബ് വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കി; റിമാൻഡ് ചെയ്യാൻ ഉത്തരവ്

കണ്ണൂർ∙ മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളെയും കോടതി റിമാൻഡ് ചെയ്തു. കേസ് നീട്ടിക്കൊണ്ടുപോകാനുള്ള പ്രതികളുെട നീക്കമാണ് കോടതിയുടെ അപ്രതീക്ഷിത ഉത്തരവിലൂടെ പൊളിഞ്ഞത്. ഇതോടെ ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 പ്രതികളെ റിമാൻഡ് ചെയ്യാനുള്ള നടപടി പൊലീസ് ആരംഭിച്ചു.ഏതാനും ദിവസങ്ങളായി ഷുൈഹബ് വധക്കേസ് വിചാരണ നടക്കുകയായിരുന്നു. സാക്ഷിവിസ്താരമാണു നടന്നത്. എന്നാൽ പ്രതികളുടെ അഭിഭാഷകർ ക്രോസ് വിസ്താരത്തിനു തയാറായില്ല. ഇന്നു കോടതിയിൽ ഹാജരായ പ്രതികളുെട അഭിഭാഷകരായ സുനിൽ മഹേശ്വരൻ പിള്ള, എൻ.ആർ. ഷാനവാസ് എന്നിവർ ക്രോസ് വിസ്താരം നടത്തുന്നില്ലെന്ന് കോടതിയെ അറിയിച്ചു. ഒന്ന് മുതൽ മൂന്ന് വരെ പ്രതികളുടെ അഭിഭാഷകനായ പി.വി. ഹരി കോടതിയിൽ എത്തിയില്ലെങ്കിലും ക്രോസ്വിസ്താരത്തിനില്ലെന്ന് കോടതിയെ അറിയിച്ചു. കേസ് നിലവിലെ കോടതിയിൽനിന്ന് മാറ്റുന്നതിന്റെ ഭാഗമായാണ് ക്രോസ് വിസ്താരം നടത്തുന്നതിൽനിന്ന് അഭിഭാഷകർ വിട്ടു നിന്നത്. അഭിഭാഷകരുടെ തീരുമാനം തന്നെയാണോ പ്രതികൾക്കുമെന്ന് കോടതി ചോദിച്ചപ്പോൾ അതെയെന്നു പ്രതികൾ മറുപടി നൽകി. ഇതോടെയാണ് കേസ് അനന്തമായി നീട്ടുപോകാനുള്ള സാധ്യത കണക്കിലെടുത്ത് കോടതി ഇവരുടെ ജാമ്യം റദ്ദാക്കി റിമാൻഡ് െചയ്യാൻ ഉത്തരവിട്ടത്. ജുഡീഷ്യൽ കസ്റ്റഡിയിൽ വാദം തുടരട്ടെയെന്നും കോടതി അറിയിച്ചു. മൂന്നാം അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി റൂബി കെ. ജോസാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.
Source link
