LATEST NEWS
ആൺകുട്ടിയെ വേണം; ഭാര്യയെയും രണ്ട് പെണ്‍മക്കളേയും കുളത്തിൽ തള്ളിയിട്ടു കൊലപ്പെടുത്തി

ഹൈദരാബാദ്∙ ഗര്‍ഭിണിയായ ഭാര്യയേയും രണ്ട് പെണ്‍മക്കളേയും നീന്തൽക്കുളത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ഫര്‍ഹാത് (26) മക്കളായ ഉമേറ (8), അയേഷ (6) എന്നിവരെയാണ് വാറങ്കല്‍–കമ്മം ദേശീയപാതയിലുള്ള നീന്തൽകുളത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർത്താവ് അസ്ഹറുദ്ദീനെ പൊലീസ് അറസ്റ്റു ചെയ്തു.ഭാര്യയും മക്കളും കാല്‍വഴുതി കുളത്തിലേക്ക് വീണു മരിച്ചെന്നായിരുന്നു ഭര്‍ത്താവ് അസ്ഹറുദ്ദീന്‍ പൊലീസിന് മൊഴി നല്‍കിയത്. മൊഴിയിൽ സംശയമുണ്ടായതോടെ പൊലീസ് വിശദമായി അന്വേഷിച്ചു. പ്രണയിച്ചാണ് അസ്ഹറുദ്ദീനും ഫര്‍ഹാതും വിവാഹിതരായത്. ഇവര്‍ തമ്മില്‍ നിരന്തരം തര്‍ക്കങ്ങളുണ്ടായിരുന്നു. ഇനിയൊരു പെണ്‍കുഞ്ഞ് വേണ്ടെന്നു അസ്ഹറുദ്ദീന്‍ ഫര്‍ഹാതിനോട് പറഞ്ഞിരുന്നതായി പൊലീസ് പറയുന്നു. Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Trikuta123 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
Source link


