LATEST NEWS

സ്വർണവിലയിൽ വൻ തിരിച്ചുകയറ്റം; പവൻ 1.10 ലക്ഷം ഭേദിച്ചു, രാജ്യാന്തര വിലയും മേലോട്ട്


സ്വർണവില വീണ്ടും മുന്നേറ്റം തുടങ്ങി. കേരളത്തിൽ ഇന്നു രാവിലെ ഗ്രാമിന് 180 രൂപ വർധിച്ച് 13,835 രൂപയിലെത്തി. 1440 രൂപ ഉയർന്ന് 1,10,680 രൂപയാണ് പവൻവില. രാജ്യാന്തരവില ഒരുഘട്ടത്തിൽ 110 ഡോളറിനടുത്ത് ഇടിഞ്ഞ് 4464 ഡോളറിലേക്ക് വീണെങ്കിലും പിന്നീട് 4676ലേക്ക് ഉയർന്നത് കേരളത്തിലും വില കൂടാനിടയാക്കി.ഡോളർ കരുത്താർജ്ജിച്ചതാണ് സ്വർണവിലയെ വീഴ്ത്തിയത്. എന്നാൽ, വിലതാഴ്ന്നത് മുതലെടുത്ത് ‘വാങ്ങൽ താൽപ്പര്യം’ (ഡിപ്-ബയിങ്) ഉണ്ടായത് വില പിന്നീട് കൂടാനുമിടയാക്കുകയായിരുന്നു.


Source link

Back to top button