LATEST NEWS
വ്യാപകമായി അനധികൃത മദ്യവിൽപന; 48 മണിക്കൂർ ഡ്രൈഡേ മുതലാക്കാൻ മദ്യം സ്റ്റോക്ക് ചെയ്യൽ

ചങ്ങനാശേരി ∙ അവധിദിനങ്ങൾ ലക്ഷ്യമിട്ട് അനധികൃത മദ്യവിൽപന വ്യാപകം. തിരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള 48 മണിക്കൂർ ഡ്രൈഡേ മുതലാക്കാൻ വ്യാപകമായി മദ്യം സ്റ്റോക്ക് ചെയ്യുന്നതായും വിവരം. ചങ്ങനാശേരി ടൗൺ, തൃക്കൊടിത്താനം, കോട്ടമുറി, പറാൽ, പായിപ്പാട് മേഖലകളിലാണു സംഘങ്ങൾ സജീവം. ബവ്റിജസിൽനിന്നു വാങ്ങുന്ന മദ്യം ചെറിയ കുപ്പികളിലേക്കു പകർത്തിയാണു വിൽപന. അവധിദിനങ്ങളിലും ഡ്രൈഡേയിലും വിൽപന നടത്തി ലാഭം കൊയ്യുകയാണു ലക്ഷ്യം.
Source link


