NEWS
700 കോടിയുടെ തട്ടിപ്പ് : വ്യാജരേഖ തയാറാക്കിയതിന് തെളിവ് ഡൽഹിയിലെ പ്രസിൽ കണ്ടെത്തി

കൊച്ചി ∙ യുഎസ് പ്രതിരോധ വകുപ്പിനു വേണ്ടി ആയുധങ്ങൾ ഇന്ത്യയിൽ നിർമിക്കാനുള്ള വ്യാജ കരാറുണ്ടാക്കി 700 കോടി രൂപയുടെ നിക്ഷേപം തട്ടിയെടുക്കാൻ വിപിവിവി കമ്പനി നിക്ഷേപകരെ കാണിച്ചു വിശ്വസിപ്പിച്ച മുഴുവൻ വ്യാജ ഉടമ്പടികളും പ്രമാണങ്ങളും നിർമിച്ചതു കേസിലെ കൂട്ടുപ്രതിയായ അക്വീൽ അഹമ്മദ്. ഈസ്റ്റ് ഡൽഹി രമേഷ് പാർക്കിനു സമീപത്തെ പ്രസിലാണ് ഇതിന്റെ തെളിവുകൾ കേന്ദ്ര ഏജൻസികൾ കണ്ടെത്തിയത്.കേരളത്തിൽ റജിസ്റ്റർ ചെയ്ത രണ്ടു കേസുകളിൽ കമ്പനി ചെയർമാൻ വെങ്കിട്ട വെങ്കിടിനൊപ്പം പ്രതിയായ അക്വീൽ അഹമ്മദാണ് ഈ പ്രസിന്റെ നടത്തിപ്പുകാരൻ.ഇൻഡോ–യുഎസ് പസിഫിക് പീസ് ട്രിറ്റി, ഇതുമായി ബന്ധപ്പെട്ട യുഎസ് സുപ്രിം കോടതി ഉത്തരവ്, പെന്റഗൺ ഐഡി കാർഡ്, യുഎസ് പ്രതിരോധ വകുപ്പിന്റെ വർക്ക് ഓർഡർ, യുഎസ് പ്രതിരോധവകുപ്പിന്റെ ഒറിജിൻ ഓഡിറ്റ് റിപ്പോർട്ട് എന്നിവയാണ് തട്ടിപ്പിന്റെ ആദ്യഘട്ടത്തിൽ ഇരകളെ വിശ്വസിപ്പിക്കാൻ ഉപയോഗിച്ച വ്യാജരേഖകൾ.
Source link


