NEWS
20 വർഷം, അണ്ണാ ഹസാരെയടക്കം 128 സാക്ഷികൾ; നിംബാൽക്കർ കൊലപാതകത്തിൽ എല്ലാ പ്രതികളെയും വെറുതെവിട്ട് കോടതി

മുംബൈ∙ കോൺഗ്രസ് നേതാവ് പവൻരാജെ നിംബാൽക്കർ വധക്കേസിൽ എൻസിപി മുൻ എംപി പദ്മസിങ് പാട്ടീലുൾപ്പെടെ എല്ലാ പ്രതികളെയും വെറുതെവിട്ട് കോടതി. മുംബൈയിലെ പ്രത്യേക കോടതിയാണ് 20 വർഷത്തിനുശേഷം കേസിൽ വിധി പറഞ്ഞത്. തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സ്പെഷൽ കോടതി ജഡ്ജി സത്യനാരായൺ നവാൻദറുടെ വിധി.2006 ജൂൺ മൂന്നിനാണ് നിംബാൽക്കറും ഡ്രൈവർ സമദ് കാസിയും വെടിയേറ്റു കൊല്ലപ്പെട്ടത്. മുംബൈയിൽനിന്ന് ഒസ്മാനാബാദിലേക്ക് വരുംവഴി രണ്ടു വാടകക്കൊലയാളികൾ കാർ തടഞ്ഞുനിർത്തി ഇരുവരെയും വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. 20 വർഷം നീണ്ട കേസിൽ അണ്ണാ ഹസാരെയുൾപ്പെടെ 128ലേറെ സാക്ഷികളെ വിസ്തരിച്ചിട്ടുണ്ട്. ഹസാരെയെ കൊലപ്പെടുത്താനും പദ്മസിങ് ക്വട്ടേഷൻ നൽകിയെന്ന് പരസ്മൽ ജെയിൻ വെളിപ്പെടുത്തിയിരുന്നു.
Source link


