LATEST

പള്ളിക്കോംപൗണ്ടിൽ ഭ്രൂണം കണ്ടെത്തിയ സംഭവം; അടിമുടി ദുരൂഹതയെന്ന് പൊലീസ്, യുവതിയെ കൂടുതൽ ചോദ്യം ചെയ്യും


കോഴിക്കോട്: പള്ളിക്കോംപൗണ്ടിൽ ആറുമാസം വളർച്ചയെത്തിയ ഭ്രൂണം കണ്ടെത്തിയതിൽ ദുരൂഹതയെന്ന് പൊലീസ്. കൊഴിഞ്ഞാംപാറ സ്വദേശിയായ ഫ്രാങ്കോയെന്ന 25കാരിയാണ് ഭ്രൂണം ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള തീർത്ഥാടക സംഘത്തിന്റെ ബസിനുള്ളിലാണ് യുവതി പ്രസവിച്ചത്. തുടർന്ന് പള്ളിയുടെ സമീപത്തായി ബസ് നിർത്തി. പെട്ടെന്ന് പ്രസവവേദന വന്നുവെന്നും ഭയന്നതിനാൽ ആൺകുഞ്ഞിനെ പള്ളിയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്നുമാണ് യുവതി പൊലീസിന് മൊഴി നൽകിയത്. യുവതിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ കുടുംബപശ്ചാത്തലമടക്കം അന്വേഷിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് യുവതിയെ പൊലീസ് തിരിച്ചറിഞ്ഞത്. ഫ്രാങ്കോ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണെന്ന് പൊലീസ് പറയുന്നു. ഇവരെ കൂടുതൽ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.


Source link

Back to top button