NEWS

ഡൽഹിയിലെ കേരളാ മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങൾ പിൻവലിച്ചു

തിരുവനന്തപുരം: ഡൽഹിയിൽ മുഖ്യമന്ത്രിക്ക് ഏർപ്പെടുത്തിയിരുന്ന കർശനമായ സുരക്ഷാ സംവിധാനങ്ങൾ ഒഴിവാക്കി സർക്കാർ ഉത്തരവിട്ടു. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് അലമാണ് ഇതുസംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്.

ഇതുവരെ ഡൽഹിയിലെ കേരള ഹൗസിൽ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്ന ഉദ്യോഗസ്ഥരെ ഇനി മുതൽ കേരളത്തിലെ പോലീസ് സേവനത്തിനായി തിരികെ വിളിക്കും. ഇതിനായി ആവശ്യമായ ക്രമീകരണങ്ങൾ നടപ്പിലാക്കാൻ സംസ്ഥാന പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റ് ഭീഷണി നിലനിന്നിരുന്ന സാഹചര്യത്തിൽ 2019-ലാണ് അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി നാല് കമാൻഡോകൾ അടങ്ങുന്ന ഇരുപതംഗ സംഘത്തെ പ്രത്യേകം ഡൽഹിയിൽ നിയമിച്ചിരുന്നത്.

Sports ⏭️

Read News ⏭️

Back to top button